ബസ് കാലിലൂടെ കയറിയിറങ്ങി; പേരാമ്പ്രയിൽ ബസ്സ് തട്ടി വയോധികന് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് തട്ടി വയോധികന് പരിക്ക്. പടത്തുകടവ് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപകനായ ചീരംകണ്ടത്ത് തോമസിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.45 ഓടെയായിരുന്നു അപകടം.

ബസിന്റെ ടയർ തോമസിന്റെ കാലിലൂടെ കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാൽപാദത്തിന് ​ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. വലതുകൈ ഷോള്‍ഡറിനു താഴെയും പൊട്ടിയിട്ടുണ്ട്.

കോഴിക്കോട് നിന്ന് പേരാമ്പ്രയിൽ എത്തിയതായിരുന്നു തോമസ്. പെരുവണ്ണാമൂഴി ഭാഗത്തേക്ക് ബസ്സ് കായറാന്‍ പോകുന്നതിനിടെയാണ് തോമസിനെ ബസ് തട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ്സിനടയില്‍പ്പെട്ട തോമസിനെ ആളുകള്‍ വലിച്ചു പുറത്തേക്ക് എടുക്കുകയായിരുന്നുവെന്നാണ് വിവരം.