വളയത്തെ യുവ സൈനികന്‍ സനലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്; സംസ്‌കാരം രാത്രിയോടെ


വളയം: താനിമുക്ക് സ്വദേശിയായ യുവ സൈനികന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നെല്ലിയുള്ള പറമ്പത്ത് സനലിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തെ സണ്‍സൈഡിലെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു സനല്‍. ഒരുവര്‍ഷത്തോളമായി അവധിയിലായിരുന്ന സനല്‍ ഇന്ന് തിരിച്ചുപോവാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയാണ് മരണം. കാശ്മീരിലേക്കാണ് സ്ഥലം മാറ്റം കിട്ടിയത്. ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് അതിനുവേണ്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.

വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. രാത്രി 9മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍.

Description: Burial of young soldier Sanal at night