വീട്ട് വരാന്തയിലും മുറികളിലും മുളകുപൊടി പ്രയോഗം; പയ്യോളിയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് മുക്കാല്‍ പവന്‍
പയ്യോളി: പേരാമ്പ്ര റോഡിലെ നെല്ലേരിമാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പുളിക്കുമഠത്തില്‍ ‘സൗഭാഗ്യ’യില്‍ ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഗംഗാധരന്‍ വീടടച്ചിട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോയ സന്ദര്‍ഭത്തിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ വരാന്തയിലും വീടിനകത്തും മുളകുപൊടി വിതറിയിട്ടുണ്ട്. കിടപ്പുമുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ടിട്ട നിലയിലാണ് കാണപ്പെട്ടത്.
ബുധനാഴ്ച മകളുടെ ഭര്‍ത്താവ് വീടുതുറക്കാന്‍ വന്നപ്പോള്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. മുക്കാല്‍ പവനോളം സ്വര്‍ണ്ണം വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.