ആശങ്കകള്‍ക്ക് വിരാമം, എഞ്ചിനിയറിങ് ബിരുദ്ധ ധാരികളായ 15 പേര്‍, എട്ട് ദിവസം നടത്തിയ പരിശ്രമം; ചക്കിട്ടപാറ പഞ്ചായത്ത് ബഫര്‍സോണ്‍ പരിതിയിലെ നിര്‍മ്മിതികളുടെ ഫീല്‍ഡ് തല സര്‍വ്വെ പൂര്‍ത്തിയായി


ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ബഫര്‍സ്സോണ്‍ പരിതിയില്‍ പെടുന്ന നിര്‍മ്മിതികളുടെ ഫീല്‍ഡ് തല സര്‍വ്വെ പൂര്‍ത്തിയായി. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവ് അളന്ന് തിട്ടപെടുത്തിയാണ് സര്‍വ്വെ പൂര്‍ത്തിയാക്കിയത്.

പരിധിയില്‍ 2931 നിര്‍മ്മിതികളാണുള്ളത്. 15 എഞ്ചിനിയര്‍ ബിരുദ്ധ ധാരികള്‍ തുടര്‍ച്ചയായി 8 ദിവസം നടത്തിയ കഠിന പരിശ്രമത്തിന്റെ ഭാഗമായിട്ടാണു വിസ്തൃതമായ ഭൂപ്രദേശത്തിന്റെ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

സര്‍വ്വെ പൂര്‍ത്തീകരിച്ച സന്നദ്ധ പ്രവര്‍ത്തകരെ ഭരണ സമിതിയുടെ. ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ആദരിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.