പശ്ചാത്തല മേഖലയ്ക്കും ഭവന നിര്‍മ്മാണത്തിനും സ്‌പോര്‍ട്‌സിനും മുന്‍ഗണന; ദാരിദ്ര ലഘൂകരണം, മാനസിക വെല്ലുവി, വനിതാ ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ ബജറ്റ്


 


മേപ്പയ്യൂര്‍: പശ്ചാത്തല മേഖലയ്ക്കും ഭവന നിര്‍മ്മാണത്തിനും സ്‌പോര്‍ട്‌സിനും മുന്‍ഗണന നല്‍കിക്കൊണ്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023 -24 വര്‍ഷത്തെ ബജറ്റ്. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ ബജറ്റ് അവതരിപ്പിച്ചു.

31,26,19411 രൂപ വരവും, 30,19,15000 രൂപ ചെലവും, 10,70,4411 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
ഭവന നിര്‍മ്മാണത്തിന് രണ്ടു കോടി, പാശ്ചാത്തല മേഖലക്ക് രണ്ടു കോടി അറുപത്തിരണ്ട് ലക്ഷം രൂപ, സ്‌പോര്‍ട്ട്‌സ്- യുവജന ക്ഷേമത്തിന് പത്ത് ലക്ഷം രൂപയും വകയിരുത്തി.

വയോജന ക്ഷേമം പതിമൂന്ന് ലക്ഷം രൂപ, ദാരിദ്ര ലഘൂകരണം എട്ട് കോടി, ശാരീരിക മാനസിക വെല്ലുവി 18 ലക്ഷം, വനിതാ ക്ഷേമം 25 ലക്ഷം, അങ്കണവാടി പോഷകാഹാരവും, അനുബന്ധ സൗകര്യങ്ങളും, 61 ലക്ഷം, ശുചിത്വ മേഖലക്ക് 25 ലക്ഷം, ക്ഷീരവികസം 25 ലക്ഷം, ഉല്‍പ്പാദന മേഖല 76,70000 രൂപയുമാണ് നീക്കിവെച്ചത്.

പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മനു സ്വാഗതം പറഞ്ഞു. വി. സുനില്‍, വി.പി. രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ശ്രീനിലയം വിജയന്‍, സറീന ഒളോറ, പി. പ്രശാന്ത്, വി.പി. ശ്രീജ, ദീപ കേളോത്ത്, കെ.എം. പ്രസീത, സി.പി. അനീഷ് കുമാര്‍, കെ.കെ. ലീല, പി. പ്രകാശന്‍ വി.പി. ബിജു എന്നിവര്‍ സംസാരിച്ചു.