ബിഎസ്എൻഎൽ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു; മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭിക്കും
ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാർച്ചിൽ ബിഎസ്എൻഎല്ലിൻറെ ഇ-സിം സൗകര്യം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എൻഎൽ കൺസ്യൂമർ മൊബിലിറ്റി ഡയറക്ടർ സന്ദീപ് ഗോവിൽ അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെയും പുത്തൻ സേവനങ്ങൾ ആരംഭിക്കുന്നതിൻറെയും ഭാഗമായി പൊതുമേഖല ടെലികോം നെറ്റ്‌വർക്കായ ബിഎസ്എൻഎൽ ഇ-സിം സൗകര്യം ആരംഭിക്കുകയാണ്.
സ്വകാര്യം ടെലികോം പ്രൊവൈഡർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവർ ഇന്ത്യയിൽ ഇ-സിം സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകൾ വളരെ കുറവായതിനാൽ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കൾ പരിമിതമാണ്. ഐഫോണുകൾ അടക്കമുള്ള ഹൈ-എൻഡ് ഫോണുകൾക്കാണ് ഇ-സിം സൗകര്യം നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളിൽ ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭിക്കും.