സഹോദരന്റെ മയ്യത്ത് കണ്ടതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, തുടര്‍ന്ന് മരണം; നടുവണ്ണൂരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരനും സഹോദരിയും അന്തരിച്ചു
നടുവണ്ണൂര്‍: മണിക്കൂറുകള്‍ളുടെ വ്യത്യാസത്തില്‍ സഹോദനനും സഹോദരിയും അന്തരിച്ചു. തോട്ടുമൂല മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ് ആയ ഇളയടത്ത് ഇബ്രാഹിം ഹാജി(78) ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്. മരണ വിവരമറിഞ്ഞ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സഹോദരി ആയിഷയും(83) മരണപ്പെട്ടു.
രണ്ട് മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ഇബ്രാഹിം ഹാജി ഇന്നലെ പുലര്‍ച്ചെയോടെയാണ് മരണപ്പെടുന്നത്. തുടർന്ന് ആയിഷയെ സഹോദരന്റെ മയ്യത്ത് കാണാനായി കൊണ്ടുവന്നതായിരുന്നു. മയ്യത്ത് കണ്ടതിനു ശേഷം ആയിഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയില്‍ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ 11 മണിയോടെ ഇവരും മരണപ്പെടുകയായിരുന്നു.
ഇക്കയ്യയാണ് ഇബ്രാഹിം ഹാജിയുടെ ഭാര്യ. മക്കള്‍: സഫിയ, വാഹിദ്, കാദര്‍കുട്ടി, ഷംന. മരുമക്കള്‍: ഉസ്മാന്‍ (വള്ളിയോത്ത്) ഫൈസല്‍ (എളേറ്റില്‍ വട്ടോളി) ഹമീദ് (ചീക്കിലോട്) അമീറ (മുണ്ടോത്ത്).
കാവുന്തറയിലെ നടുക്കണ്ടി ഇബ്രാഹിം ഹാജിയുടെ ഭാര്യയാണ് മരണപ്പെട്ട ആയിഷ. മക്കള്‍: മൊയ്തീന്‍, കാദര്‍കുട്ടി (മസ്ജിദ് റഹ്മാന്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്) കാദര്‍കുട്ടി, സലീം (ബഹറിന്‍) സുബൈദ, റംല. മരുമക്കള്‍: മൊയ്തീന്‍ (അത്തോളി) ജലീല്‍ (നന്മണ്ട, റിട്ടയേര്‍ഡ് എസ് ഐ സിറ്റി ട്രാഫിക് )ബീവി (വാകയാട്), സൈനബ (ചെറുവണ്ണൂര്‍) സമീറ (കടിയങ്ങാട്).
അബൂബക്കര്‍ പരേതരായ ഉമ്മര്‍, അമ്പു, ഇമ്പിച്ചി മൊയ്തീന്‍, ഫാത്തിമ ഇക്കയ്യ എന്നിവര്‍ സഹോദരങ്ങളാണ്. ഇരുവരുടെയും മൃതദേഹം കിഴക്കോട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കി.
summary: brother and sister passed away hours apart in naduvannur