ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് ഒമാനിൽ അന്തരിച്ചു


ഏറാമല: ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് (35 വയസ്സ്) ഒമാനിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഒമാനിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. പരേതനായ രാജൻ്റെയും സത്യഭാമയുടെയും മകനാണ്.

അച്ഛനായ രാജൻ വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യ അനിഷ, സഹോദരി അശ്വതി രാജ് (നിയമ വകുപ്പ്). സംസ്കാരം ഇന്ന് രാവിലെ 11 മണിയോടുകൂടി ഓർക്കാട്ടേരി മാണിയൂർ ഹോട്ടൽ പരിസരത്തുള്ള വീട്ടിൽ നടന്നു.

Brijit Raj passed away in oman at Pothukutty in Orcateri