സിപിഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം നടന്നു; ഇ.ടി.കെ രാഘവൻ പുതിയ സെക്രട്ടറി


വടകര: സിപിഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം എസ്.വി. ജെ. ബി സ്കൂളിൽ നടന്നു. ലോക്കൽ സെക്രട്ടറി സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. ഇടികെ രാഘവൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം സ:പി. സുരേഷ് ബാബു രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.ഗീത പ്രവർത്തന റിപ്പോർട്ടും വരവ് – ചിലവ് കണക്കും സമ്മേളനത്തിൽ അവതരിപ്പിച്ചു. സെക്രട്ടറിയായി ഇ.ടി.കെ രാഘവൻെയും അസി. സെക്രട്ടറിയായി കെ. പ്രദീപനെയും സമ്മേളനം തെരഞ്ഞെടുത്തു.