ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ പോലീസ് ഉദ്യോ​ഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ


കണ്ണൂര്‍: പോക്‌സോ കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലി കമ്മൂണിക്കേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്ത്.

ചാലക്കാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് ബന്ധുക്കൾ നൽകിയ പരാതി.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുൾ റസാഖ് രണ്ടാം ഭാര്യ നല്‍കിയ പീഡന കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.