പുതുപ്പാടി കൈതപ്പൊയിൽ കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ തർക്കം, കയ്യാങ്കളി ഒടുവിൽ കത്തിക്കുത്ത്; രണ്ടുപേർക്ക് പരിക്ക്


കോഴിക്കോട്: കൈതപ്പൊയിലില്‍ കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കുന്നതിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. പുതുപ്പാടി വെസ്റ്റ് കൈതപോയില്‍ സ്വദേശികളായ ഇഖ്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. കല്ലടിക്കുന്ന് ദാസനാണ് ഇരുവരെയും കുത്തിയത്.

ഇന്നലെ രാത്രി 11.30 ഓടുകൂടിയാണ് സംഭവം. ദാസന്റെ സഹോദരന്‍ വിജയന്റെ വീടിനോട് ചേര്‍ന്ന് മണ്ണെടുക്കുന്നത് വിജയന്‍ തടഞ്ഞിരുന്നു. ഇവിടെ എത്തിയ ദാസന്‍ വിജയനുമായി കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ടുകയായിരുന്നു.

പ്രശ്‌നം പരിഹരിക്കാനായി ഇക്ബാലും ഷമീര്‍ ബാബുവും ഇവിടെയെത്തിയപ്പോഴാണ് ദാസന്‍ ഇവരെ ആക്രമിച്ചത്. ഷമീര്‍ ബാബുവിന് വയറിനും ഇഖ്ബാലിന് പുറത്തുമാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


summary: both men were stabbed when the came to settle a dispute between brothers over hit the hill