ഇരു വൃക്കകളും തകരാറിലായി, ചികിത്സക്ക് 45 ലക്ഷത്തിലേറെ രൂപ ചെലവ്; ചോറോട് നെല്ല്യങ്കരയിലെ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
ചോറോട്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസുകസുകളുടെ സഹായം തേടുന്നു. നെല്ല്യങ്കരയിലെ താഴെ പിടിയങ്കോട്ട് സജിത്ത് (മുത്തു- 45 ) ഒരു വർഷമായി ചികിത്സയിൽ കഴിയുന്നത്. സജിത്തിന് ഡയാലിസിസ് ചെയ്ത് വരുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ അഭിപ്രായത്തിൽ വൃക്ക മാറ്റിവെക്കൽ മാത്രമാണ് ശാശ്വതമായ പരിഹാരം.
ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 45 ലക്ഷത്തിലേറെ രൂപ ചെലവ് വരും. ഭാര്യയും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബത്തിന്റ ഏക അത്താണിയാണ് സജിത്ത്. ഭാരിച്ച ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സുമനസുകളുടെ കാരുണ്യം ഉണ്ടെങ്കിൽ മാത്രമേ സജിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂ.
പഞ്ചായത്ത് പ്രസിഡൻറ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ ചെയർമാനായും വികെ ബാബു ജനറൽ കൺവീനറായും ഇ കെ പ്രദീപൻ വർക്കിംഗ് ചെയർമാനായും കെ പ്രഭാകരൻ ഖജാൻജിയായും നാട്ടുകാരുടെ നേതൃത്വത്തിൽ സജിത്തിന് വേണ്ടി ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നുണ്ട്. സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ
കനറാ ബാങ്ക് A/c No: 110219199 539
IFSC Code: CNRB0005418
ചോറോട് സഹകരണബാങ്ക്: A/c No: 1020100 17001
IFSC code: ICIC0000104