ബി.എസ്.എഫില്‍ 157 ഒഴിവ്; മാർച്ച് 12നുള്ളില്‍ ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം, സ്ത്രീകൾക്കും അവസരം


ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ് ബി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 23 ഒഴിവ്. ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്സ്), ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) എന്നീ തസ്തികളിലാണ് ഒഴിവ്.

ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 40 ഒഴിവ്. എഎസ്ഐ, എച്ച്സി പമ്പ് ഓപ്പറേറ്റർ, കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ, മെക്കാനിക്, ലൈൻമാൻ) തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.

എസ്എംടി വർക്‌ഷോപ്പ് വിഭാഗത്തിൽ ഗ്രൂപ് ബി, സി തസ്തികകളിൽ 30 ഒഴിവ്. എസ്ഐ (വെഹിക്കിൾ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, സ്റ്റോർ കീപ്പർ), കോൺസ്റ്റബിൾ (ഫിറ്റർ, വെൽഡർ, പെയിന്റർ, വെഹിക്കിൾ മെക്കാനിക്, ബിഎസ്ടിഎസ്, എസ്കെടി) തസ്തികകളില്‍ അപേക്ഷിക്കാം.

പാരാമെഡിക്കൽ വിഭാഗത്തിൽ ഗ്രൂപ് ബി, സി തസ്തികകളിൽ 64 ഒഴിവാണുള്ളത്. എഎസ്ഐ (ഡെന്റൽ ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ), ഹെഡ് കോൺസ്റ്റബിൾ (ജൂനിയർ എക്സ്‌–റേ അസിസ്റ്റന്റ്), കോൺസ്റ്റബിൾ (ടേബിൾ ബോയ്), വാർഡ് ബോയ്, ആയ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഗ്രൂപ്പ് ബി തസ്തികകൾക്ക് പ്രായപരിധി 30 വയസ്സും ഗ്രൂപ്പ് സി തസ്തികകൾക്ക് 18–25മാണ്. അപേക്ഷാഫോം, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://rectt.bsf.gov.in സൈറ്റ് സന്ദര്‍ശിക്കുക.