ഭിന്നശേഷിക്കാര്‍ക്ക് ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് പരിശീലനം; വിശദമായി അറിയാം


കോഴിക്കോട്: മായനാടിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വര്‍ഷത്തെ ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കും. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേള്‍വി/സംസാര പരിമിതിയുള്ളവര്‍ക്കും അപേക്ഷിക്കാം.


യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 30 വയസ്സ്. എസ്സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ മെയ് 12നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷിതൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ രോമ്യമിമറ@ഴാമശഹ.രീാ മെയിലിലോ അയക്കാം. ഫോണ്‍: 0495 2351403, 7025692560.

Description: Bookbinding and leatherwork training for the differently-abled; Learn in detail