വിദ്യാര്‍ത്ഥികള്‍ക്കായി എംഎല്‍എയുടെ പുസ്തക സമ്മാനം; തുറയൂര്‍ ബി ടി എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുസ്തക വിതരണം
പേരാമ്പ്ര: വായനാദിനാചരണത്തിനോടനുബന്ധിച്ച് തുറയൂര്‍ ബിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പുസ്തകങ്ങളുട വിതരണവും സ്‌കൂളില്‍ വെച്ച് നടന്നു.
തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷനില്‍ നിന്നും പി ടി എ വൈസ് പ്രസിഡന്റ് അഷ്‌റഫ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
എന്‍എസ്എസ് ആന്‍ഡ് സ്‌കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ വായനാദിനത്തിന്റെ ഭാഗമായി വായനാമൂലയും നിര്‍മ്മിച്ചിരുന്നു. പത്രങ്ങളും മാഗസിനുകളും ഉള്‍പ്പെടെയുള്ള വന്‍ ശേഖരമാണ് വായനാമൂലയില്‍ ഒരുക്കിയിരിക്കുന്നത്. എന്‍എസ്എസ് ആന്‍ഡ് സ്‌കൗട്ട് യൂണിറ്റ് അംഗങ്ങള്‍ ഓരോ പുസ്തകങ്ങള്‍ വീതം സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവനയും നല്‍കിയിരുന്നു.

പുസ്തക വിതരണ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സന്ധ്യ പി ദാസ് അധ്യക്ഷത വഹിച്ചു. ഗൈഡ്സ് ക്യാപ്റ്റന്‍ ബുഷ്റ സി സ്വാഗതവും ചടങ്ങ് കോ ഓര്‍ഡിനേറ്റര്‍ സറീന കെ നന്ദിയും പറഞ്ഞു.