ഉള്ള്യേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു; നാല് പേർ ഗുരുതരാവസ്ഥയിൽ


ഉള്ള്യേരി: ഉള്ള്യേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഉള്ള്യേരി പഞ്ചായത്ത് അഞ്ചാം വാർഡ് ഒറവിൽ താഴെമലയിൽ തൊഴിലുറപ്പ് പണി നടക്കുന്നതിനിടെ പത്ത് പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. നാല് പേരുടെ നില ഗുരുതരമായതിനാൽ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സമീപത്ത് തേങ്ങ പറിയ്ക്കുന്നതിനിടെയാണ് സംഭവം.

ഇന്ദിര, ശാന്ത, മാധവൻ, ബലരാമൻ എന്നിവർക്കാണ് തലയ്ക്കും മുഖത്തും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റത്. അനില, ഷൈലജ, സരിത, പ്രേമ, രാരിച്ചൻ എന്നിവർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് തേങ്ങ വലിക്കുന്നതിനിടെയാണ് സംഭവം.