കണ്ണൂരിൽ എസ്ഡിപിഐ പ്രവര്‍ത്തകൻ്റെ വീടിനുനേരെ ബോംബേറ്; സിപിഐഎം പ്രവര്‍ത്തകരെന്ന് ആരോപണം
കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. മുഴപ്പിലങ്ങാട് സ്വദേശി സിറാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.
സ്ഫോടനത്തില്‍ ആർക്കും പരിക്കു പറ്റിയിട്ടില്ല. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തിന് പിന്നില്‍ സിപിഐഎം പ്രവർത്തകരാണെന്നാണ് ആരോപണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസ് പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

Summary: Bomb thrown at SDPI worker’s house in Kannur; FIR says CPM workers