പ്രാര്‍ത്ഥനകള്‍ വിഫലം; വടകര മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


വടകര: ഞായറാഴ്ച കളിക്കുന്നതിനിടെ മുട്ടുങ്ങല്‍ മാളിയേക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ ഫുട്ബോള്‍ കളിക്കാനെത്തിയതായിരുന്നു അനു ചന്ദ്. കളിക്കുന്നതിനിടെ ബോള്‍ കടലില്‍ പോയപ്പോള്‍ കടലിലിറങ്ങി ബോള്‍ കരയിലേക്കെറിഞ്ഞ ശേഷം കുട്ടി തിരയില്‍ പെട്ടുപോകുകയായിരുന്നു.

നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്സും ഇന്നലെ മുതല്‍ കുട്ടിയ്ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.