കക്കാടം പൊയിലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെകയത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ദേവഗിരി കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ ചേവരമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്.

ലൈഫ് ഗാര്‍ഡ് ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സന്ദേശ് വെള്ളത്തില്‍ ചാടിയത്, വിനോദ യാത്രക്കായി എത്തിയ ആറംഗ സംഘത്തില്‍പ്പെട്ടയാളാണ് .നിലമ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കരക്കെടുത്തത്.