പാലത്തിന് സമീപം ചെരുപ്പും കണ്ണടയും; കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി


കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. പാലത്തിന് സമീപത്ത് നിന്നും 15 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സ് പ്രായം തോന്നിയ്ക്കുന്ന പുരുഷന്റേതാണ് മൃതദേഹം. വെള്ള മുണ്ടും പച്ച കളര്‍ ഷര്‍ട്ടുമാണ് വേഷം.

മൃതദേഹം ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുന്നു. ഇന്ന് ഉച്ചയോടെയാണ് നെല്ല്യാടി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേയ്ക്ക് ചാടിയതായി പോലീസിന് വിവരം ലഭിച്ചത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു.

പാലത്തിന് സമീപത്ത് നിന്നും ചെരുപ്പും കണ്ണടയും ലഭിച്ചിട്ടുണ്ടായിരുന്നു.

Description: Body of man who jumped into Nelliyadi river in Koyilandy found