മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു


കോഴിക്കോട്: മാവൂർ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം. മലപ്രം സ്വദേശി ഷാജു മുടനാരി ആണ് മരിച്ചത്. ഇന്നലെ രാത്രി 11 നാണ് അപകടം നടന്നത്.

റോഡ് വെള്ളത്തിൽ മുങ്ങി കിടക്കുമ്പോൾ മലപ്രം ഭാഗത്ത് നിന്നും മഞ്ഞാടി എന്ന പ്രദേശത്തേക്ക് ഒരാളെ തോണിയിൽ കൊണ്ടുപോകുമ്പോൾ ആയിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Summary: one-person-died-after-the-canoe-overturned-at-mavoor