കോഴിക്കോട് കോട്ടൂളിയില്‍ ജനവാസ കേന്ദ്രത്തില്‍ പന്നികളെ വെടിവെച്ച് കൊന്നു


കോഴിക്കോട്: കോട്ടൂളിയില്‍ പന്നികളെ വെടിവെച്ച് കൊന്നു. ജനവാസ കേന്ദ്രത്തിലാണ് രാത്രി ഒമ്പതരയോടെ രണ്ട് പന്നികളെ വെടിവെച്ച് കൊന്നത്.

മീന്‍പാലക്കുന്ന് മേഖലയിലാണ് രാത്രി ഏഴ് പന്നികള്‍ കൂട്ടത്തോടെ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് സി.എം.ബാലന്‍ കച്ചേരി, ഫോറസ്റ്റ് വാച്ചര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. രണ്ട് പന്നികളെ കൊന്നതോടെ ബാക്കി പന്നികള്‍ ഓടി രക്ഷപ്പെട്ടു.

പത്തു ദിവസംമുമ്പ് കളോളി ശ്രീജിത്തിനെ രാത്രി പന്നിക്കൂട്ടം ആക്രമിച്ചിരുന്നു. അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.