ഇനി ബി.പി എളുപ്പത്തില്‍ നോക്കാം ; ചങ്ങരോത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍


കടിയങ്ങാട്: നിര്‍ധനരായ കിടപ്പു രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍ ചങ്ങരോത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന് കൈമാറി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗത്തിന് ഡേമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ നിതിന്‍ സി ആണ് ബ്ലഡ് പ്രെഷര്‍ മോണിറ്റര്‍ കൈമാറിയത്.

ചടങ്ങില്‍ ആശാവര്‍ക്കര്‍ ഷൈജ പന്തിരിക്കര, തമാം പ്രൊജക്റ്റ് ഡയറക്ടര്‍മാരായ അബ്ദു റസാഖ് ഒന്തോട്ടില്‍, മുഹമ്മദ് കല്ലൂര്‍, നജീബ് വി പി, മുന്‍ മെമ്പര്‍ ഇബ്രാഹിം പി കെ രാജേഷ് കന്നാട്ടി, ഫിര്‍നാസ് ജാഫും പങ്കെടുത്തു.