കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ മരിച്ച തിരുവമ്പാടി സ്വദേശി വ്ളോഗര്‍ രാജേഷ് ജോണിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; സംസ്‌കാരം സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍


തിരുവമ്പാടി: കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ മരിച്ച പ്രമുഖ ഫിഷിങ് വ്ളോഗര്‍ രാജേഷ് ജോണി (35) ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30-ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.

ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മീന്‍പിടിക്കാനായി കാനഡയിലെ താമസ സ്ഥലത്തുനിന്നും പോകുന്നത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ലിങ്ക്‌സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടില്‍ വാഹനം കണ്ടെത്തുകയുണ്ടായി. അവിടെനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള വെള്ളച്ചാട്ടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൈയില്‍നിന്നു പോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നിവീഴുകയായിരുന്നുവെന്നാണ് നിഗമനം. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.

കാളിയാംപുഴ ഇരുമ്പകം പാണ്ടിക്കുന്നേല്‍ ബേബി, വാളിപ്ലാക്കല്‍-വല്‍സമ്മ ദമ്പതിമാരുടെ മകനായ രാജേഷ് ജോണ്‍ വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്.

summary: vlogger rajesh john, a native of thiruvambadi, who died in a waterfall in canada, will be brought home tomorrow