ചക്കിട്ടപാറ ബി.പി.എഡ് സെന്ററിൽ അധ്യാപക നിയമനം

പേരാമ്പ്ര : ചക്കിട്ടപാറ ബി.പി.എഡ്. സെന്ററിൽ അധ്യാപക ഒഴിവ്. ഐ.ടി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. അഭിമുഖം സെപതംബർ 24-ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9947018365.

വടകര താഴെഅങ്ങാടി ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു

വടകര: താഴെഅങ്ങാടി പാണ്ടികശാല വളപ്പിൽ കബറുംപുറം ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു. ഭാര്യ :പരേതയായ മൈമു മക്കൾ : നാസർ, മനാഫ്, അസ്‌ലം, ആഫിസ്, മാഹില, തസ്‌ലീന, മരുമക്കൾ : നസീർ മാണിയൂർ, ബദറുന്നീസ അഴിത്തല, റസിയ തിക്കോടി, ഫാസില അഴിത്തല

ഇത്തവണ റെക്കോർഡ് ഭേദിച്ചില്ല; സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വില്പനയിൽ കുറവ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വിൽപ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒമ്പത് ദിവസം ഇത്തവണ വിറ്റത് 701 കോടിയുടെ മദ്യമാണ്. ഓരോ തവണയും ഉത്സവ സീസണുകളിൽ മദ്യവിൽപ്പന റിക്കാർഡുകൾ കടക്കുന്നതായിരുന്നു പതിവ്. എന്നാൽ ഈ ഓണക്കാലത്ത് മദ്യ വിൽപ്പന കുറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ഓണത്തിന് 715 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം കഴിഞ്ഞ വർഷം 120

ചെമ്മരത്തൂർ പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് അന്തരിച്ചു

ചെമ്മരത്തൂർ: പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് (ചങ്ങരോത്ത് കുടുംബാംഗം) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലം വടകരയിൽ ഡോക്യുമെൻ്റ് റെെറ്റർ ആയി ജോലി ചെയ്തിരുന്നു. ഭാര്യ: കാർത്യായനി അമ്മ മക്കൾ: രാംകുമാർ, കൃഷ്ണകുമാർ മരുമകൾ:രമ്യ സഹോദരങ്ങൾ: ജാനു അമ്മ, പരേതരായ നാരായണി അമ്മ, കമലക്ഷി അമ്മ

തിരുവോണദിവസം തിക്കോടിയില്‍ പട്ടിണി കിടന്ന്‌ നാട്ടുകാര്‍; അടിപ്പാത അനുവദിക്കണമെന്ന ആവശ്യ ശക്തമാകുന്നു

തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവോണ നാളില്‍ പട്ടിണി കിടന്ന് പ്രദേശവാസികള്‍. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കറുത്ത ഓണം എന്ന പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പ്രദേശവാസികളും നാട്ടുകാരുമടക്കം 250 പേര്‍ പങ്കെടുത്തു. അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന്

സ്വകാര്യ ബസ്​ ജീവനക്കാർക്ക് യൂ​ണിഫോ​മി​നൊ​പ്പം​ നെയിം ബോർഡ് കർശനമാക്കുന്നു; മോട്ടോർ വാഹന വകുപ്പ് ബസുകളിൽ പരിശോധന നടത്തും

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോ​മി​നൊ​പ്പം പേ​ര്​ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നെ​യിം ബോ​ർ​ഡ്​​​ കർശനമാക്കു​ന്നു.ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​പ്ര​കാ​രം യൂ​നി​ഫോം ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക്കും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​സു​ക​ളും പ​രി​ശോ​ധ​ന പ​രി​ധി​യി​ലു​ണ്ട്. കാ​ക്കി ഷ​ർട്ടി​ൽ ഇ​ട​ത്​ പോ​ക്ക​റ്റി​ന്റെ മു​ക​ളി​ൽ നെ​യിം ബോ​ർ​ഡു​ക​ൾ കു​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പേ​ര്, ബാ​ഡ്ജ് ന​മ്പ​ർ എ​ന്നി​വ

കൊയിലാണ്ടി ബാറില്‍ മദ്യപിച്ച് ബഹളം വച്ച് യുവാക്കള്‍; അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമണം, എ.എസ്.ഐക്ക് പരിക്ക്‌

കൊയിലാണ്ടി: പാർക്ക് റെസിഡൻസി ബാറിൽ മദ്യപിച്ച് ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30ഓടയൊണ് സംഭവം. ബാറിൽ പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്‌. എ.എസ്.ഐ അബ്ദുൾ റക്കീബ്, എസിപിഒ നിഖിൽ, സിപിഒ പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.

നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം; വീണ്ടും കാടുമൂടി കുളം, നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം മാത്രം

വടകര: നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ ഉഴലുകയാണ് വടകര റെയിൽവേകുളം. കുളത്തിന് ചുറ്റും വീണ്ടും കാടുമൂടി. ഒരാൾക്ക് നോക്കിയാൽ കാണാത്തത്രയും ഉയരത്തിൽ കുളത്തിന് ചുറ്റും കാടുപിടിച്ചു. കാടു മൂടിയതു കാരണം ആരും കുളത്തിനടുത്തേക്ക് പോകാത്ത അവസ്ഥയായി. ചെളിയും കാടും മൂടിക്കിടന്ന കുളം 3 വർഷം മുൻപാണ് നവീകരിച്ചത്. കുളത്തിലെ ചെളി മുഴുവൻ നീക്കി വെള്ളം ശുദ്ധീകരിച്ച ശേഷം

പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി, ലോറിയുടെ ടയർ ചതുപ്പിൽ താണു; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ

പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തിൽ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ നിക്ഷേപിച്ചത്. ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പിൽ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി

ഈ ഓണം മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ചവരോടുള്ള അനുകമ്പ നിറഞ്ഞതാകണം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആഘോഷവേള മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണം. മുഖ്യമന്ത്രിയുടെ

error: Content is protected !!