വായനയുടെ വാക്കിൻ്റെ വരയുടെ ‘വ’ ഫെസ്റ്റ്; വടകരയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

വടകര: വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഇന്ന് വടകരയിൽ തുടക്കം. സഫ്‌ദർ ഹശ്മ‌ി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് രാജ്യാന്തര പുസ്‌തകോത്സവം ‘വ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ന് പരിപാടിയുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി, കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും

കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റ്യാടി കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ (14) യാണ് മരിച്ചത്. കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം. പിതാവ്: റിയാസ് (കുവൈത്ത്). മാതാവ് നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട്

കുറ്റ്യാടിയിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ ആറ്പേർക്ക് കടിയേറ്റു

കുറ്റ്യാടി: കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണത്തില്‍ വിദ്യാർത്ഥി ഉള്‍പ്പെടെ ആറുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി ഊരത്ത്, മാവുള്ള ചാല്‍, കുളങ്ങര താഴ ഭാഗങ്ങളിലാണ് തെരുവുനായ ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ചെറുവിലങ്ങില്‍ പപ്പൻ (65), ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കല്ലാച്ചി ഇയ്യംങ്കോട്ട് കാപ്പാരോട്ടുമ്മല്‍ സിജിന (34),

കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

കുറ്റ്യാടി: കുറ്റ്യാടി മുള്ളൻകുന്ന് – തൊട്ടിൽപാലം റോഡിൽ കോവുമ്മൽ ഭാഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് വീട്ടമ്മ മരിച്ചു. മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62 വയസ്സ്) യാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതശരീരം

ഹൃദയാഘാതം; വളയം സ്വദേശി അജ്മാനിൽ ചികിത്സക്കിടെ മരിച്ചു

വളയം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വളയം സ്വദേശി അജ്മാനിൽ മരിച്ചു. വളയം കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് (49) ആണ് മരിച്ചത്. അജ്‌മാനിലെ മനാമയിലെ താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവ പ്പെടുകയായിരുന്നു. ഉടൻ ഷാർജ ഡെയ്ത്ത് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.പതിനഞ്ച് വർഷത്തോളമായി ജിസിസി രാജ്യങ്ങളിൽ ടൈലർ ജോലി ചെയ്തു‌വരികയായിരുന്ന

കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: മാവൂരിൽ വെച്ച് ബൈക്ക് അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാമനാട്ടുകര ബംഗ്ലാവ് കോളനി സ്വദേശി അഖില്‍ (20) ആണ് മരിച്ചത്.മാവൂർ പെരുമണ്ണ പൂത്തൂർ മഠത്തിന് സമീപത്ത് വച്ച്‌ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഖില്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് പിറകില്‍ ഇടിച്ച്‌ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയില്‍

ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കോഴിക്കോട്ടെ ഹോട്ടല്‍ മുറിയിയിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് വെച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. ഹോം നഴ്‌സിങ് സ്ഥാപനം നടത്തുന്നയാളാണ് പ്രതി. 2023 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ വേണമെന്ന പരസ്യം

മാഹി രാജീവ്ഗാന്ധി ഗവൺമെൻ്റ് ഐ.ടി.ഐയില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വടകര: മാഹി രാജീവ് ഗാന്ധി ഗവൺമെൻ്റ് ഐടിഐയില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് ടെക്‌നിഷ്യന്‍ കോഴ്‌സിലേക്കാണ് അവസരം. യോഗ്യത എസ്.എസ്.എല്‍.സി. സെപ്തംബര്‍ 25നു മുന്‍പ് അപേക്ഷിക്കുന്നവർക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495744339. Summary: Mahi Rajiv Gandhi Govt lTI invites applications for various courses

വയനാടിനായുള്ള സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

വടകര: വടകര ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വയനാട് ദുരന്ത ബാധിതർക്ക് സഹായധനം കൈമാറി. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ചത് ഇരുപത്തി അഞ്ചായിരം രൂപയാണ്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, എൻ.എസ്.എസ് വളണ്ടിയേഴ്സ്, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക

ഇതുവരെ ആധാർ പുതുക്കിയില്ലെ?; സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

കോഴിക്കോട്: സൗജന്യമായി ആധാര്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. ഡിസംബര്‍ 14വരെയാണ് സമയം നീട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി. പത്ത് വര്‍ഷം മുമ്പ് ആധാര്‍ എടുത്തവരും ഇതുവരെ പുതുക്കാത്തവര്‍ക്കുമാണ് ഇത് ബാധകം. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ആധാറില്‍ രേഖപ്പെടുത്തിയ

error: Content is protected !!