മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബൈയില്‍ നിന്നെത്തിയ യുവാവിന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചികിത്സയും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരും ഫോണ്‍ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ

കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി; അന്വേഷണവുമായി പഞ്ചായത്ത് അധികൃതര്‍

കീഴരിയൂർ: കീഴരിയൂർ ഹെൽത്ത് സെന്ററിൽ നിന്നും പൂപ്പൽപിടിച്ച ഗുളിക വിതരണം ചെയ്‌തെന്ന് യുവതി. കീഴരിയൂർ സ്വദേശി പൂവംകണ്ടിതാഴ ഷർബി ആണ് രംഗത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് കീഴരിയൂർ ഹെൽത്ത് സെന്ററിൽ പനിയെ തുടർന്ന് യുവതി ഡോക്ടറെ കാണിക്കാനായി എത്തിയത്. അവിടെ നിന്നും നൽകിയ പാരസെറ്റമോൾ ഗുളിക പൂപ്പൽ പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഉടനെ തന്നെ ഗൾഫിലുള്ള

ഓണാവധിക്ക് നാട്ടിലെത്തി, അപ്രതീക്ഷിത ബൈക്കപടം ജീവനെടുത്തു; അരൂരിലെ രതീഷിന്റെ മരണം വിശ്വസിക്കാനാകാതെ നാട്

ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്ക്കാരം അല്പ സമയത്തിനുള്ളിൽ നടക്കും. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷാണ് മരിച്ചത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ രാവിലെയാണ് രതീഷിനെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

‘ആദ്യം പായിപ്പിച്ചിട്ടും പിന്നെയും വന്നു’; പേരാമ്പ്ര ചങ്ങരോത്ത് തെരുവുനായകൾ കൂട്ടമായെത്തി ആടിനെയും ആട്ടിൻകുട്ടികളെയും കടിച്ചുകൊന്നു

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ തെരുവുനായകളുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാർഡായ പന്തിരിക്കരയിൽ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ വീട്ടിലെ ആടുകളാണ് നായയുടെ ആക്രമണത്തിൽ ചത്തത്. നാലോളം തെരുവുനായകളാണ് അക്രമിച്ചിരിക്കുന്നത്. കൂട്ടമായി എത്തിയ ഇവയെ ആദ്യം സൂപ്പി പ്രദേശത്ത് നിന്നും ഓടിച്ചിരുന്നു. എന്നാൽ പിന്നീട് രാത്രി ഇവ വീണ്ടും എത്തി

പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. 18 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി. കൂടിക്കാഴ്ച്ചക്ക് ശേഷം യോഗ്യരായ 42 പേരുകളായിരുന്നു നറുക്കെടുപ്പിന്. പേരുകൾ എഴുതിയ നറുക്കുകൾ വെള്ളിക്കുടത്തിൽ

വടകര ചോളംവയൽ കൊഴുന്നന്റവിട ഹരീന്ദ്രനാഥ് അന്തരിച്ചു

വടകര: ചോളം വയൽ കൊഴുന്നന്റവിട ഹരീന്ദ്രനാഥ് അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: പ്രസന്ന മക്കൾ: ഹർഷ, ഹരിത, ഹന്ന മരുമക്കൾ: സുബിൻ, സനൂപ് സഹോദരങ്ങൾ: ജയചന്ദ്രൻ, മോഹൻദാസ്, ഗീത, രതി, റീത

കണ്ണൂർ ചക്കരക്കല്ലിൽ വീട്ടുമുറ്റത്ത് ഫ്രിഡ്ജ് ഉൾപ്പടെയുള്ള ര​ഹസ്യ അറ; പരിശോധിച്ചപ്പോൾ 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും, സമാന്തര ബാർ ബെവ്കോ ജീവനക്കാരുടെ സഹായത്തോടെയെന്ന് സൂചന

കണ്ണൂർ: വീട്ടുമുറ്റത്ത് ര​ഹസ്യ അറ നിർമ്മിച്ച് സമാന്തര ബാർ നടത്തിയ ആൾക്ക് ബെവ്കോ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണത്തിൽ എക്സൈസ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദിന്റെ വീട്ടുമുറ്റത്തെ രഹസ്യ അറയിൽ നിന്നും 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും പിടിച്ചെടുത്തത്. സമാന്തര ബാർ നടത്തുന്ന വിനോദിനെ കുറിച്ച് നാട്ടുകാർ നിരന്തരം

കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വടകരയിലെ ജ്യോതി പുല്ലാനാട്ട് അന്തരിച്ചു

വടകര: തട്ടാശ്ശേരി അമ്പലത്തിന് സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് അന്തരിച്ചു . അറുപത്തിയാറ് വയസായിരുന്നു. അമ്മ: പരേതയായ ലീല അച്ഛൻ: പരേതൻ ഗോപാലൻ ഭാര്യ: ശോഭന മക്കൾ: ജിഷ്ണു പുല്ലനാട്ട് , പരേതനായ ജിതിൻ കത്തുന്ന ആകാശം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് കലാകേന്ദ്രം നാടക വേദിയിൽ നടൻ ആയിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ

വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സൂചന

വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസിക്ക് എതിർവശത്തെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊലപാതകമെന്ന് സൂചന. കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വടകര പോലിസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. രാവിലെ 9 മണിയോടെ സമീപവാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടതായി പോലിസിനെ അറിയിച്ചത്. വടകരയിലും

വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടകര: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്റിന് സമീപം കീർത്തി മുദ്രാ തിയേറ്റർ റോഡിലെ ആലക്കൽ റെസിഡൻസിക്ക് എതിർവശമാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകരയിലെ തെരുവിൽ

error: Content is protected !!