ആശ്വാസമായി, ഈ ഒരു ദിവസത്തിനായി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു; ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ

നാദാപുരം: ഷിബിൻ വധക്കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ അച്ഛൻ ഭാസ്‌കരൻ . 9 വര്ഷമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. മനസമാധാനം നല്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതി ഇപ്പോഴും മുസ്ലിം ലീഗ് സംരക്ഷണത്തിലാണ്. ലീഗാണ് പ്രതികള്ക്ക് വിദേശത്ത് ജോലി തരപ്പെടുത്തി കൊടുത്തിരിക്കുന്നത്. യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഉമ്മന്ചാണ്ടി സര്ക്കാറിന്റെ

കെ.എം കൃഷ്ണൻ , ടി.പി മൂസ്സ ചരമ വാർഷികദിനം;പുഷ്പാർച്ചനയും അനുസ്മരണയോ​ഗവും നടന്നു

വില്യാപള്ളി: പ്രമുഖ സിപിഐ നേതാക്കളായിരുന്ന കാർത്തികപ്പള്ളിയിലെ കെ.എം കൃഷ്ണന്റയും ടി.പി മൂസ്സയുടേയും ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു. കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

‘മരണം ആരെയും വിശുദ്ധനാക്കുന്നില്ല, അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മം’; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്ക്ക് പിന്തുണയുമായി യൂത്ത് ലീ​ഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പ്രതിഷേധം രൂക്ഷമാകുമ്പോൾ പിന്തുണയുമായി യൂത്ത് ലീ​ഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു. മരണം ആരെയും വിശുദ്ധനാക്കുന്നില്ല. അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണെന്ന് അദ്ധേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫൈസൽ ബാബുവിന്റെ പരാമർശം. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ലെന്നും

എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസം​ഗം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലിസ് കേസെടുത്തു

വടകര: എടച്ചേരിയിൽ കോൺഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലവിളി പ്രസംഗത്തിൽ എടച്ചേരി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് പോലിസ് കേസ് എടുത്തത്. എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കുമാർ കണ്ടിയിലിനെതിരെ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസം​ഗം നടത്തിയത്. സംഘം ചേർന്ന് കൊലവിളി പ്രസം​ഗം നടത്തിയതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പുഷ്പൻറെ മരണവുമായി

തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീംലീഗ്‌ പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. വിചാരണ കോടതി വെറുതെ വിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേർക്കും നഷ്ടപരിഹാരം നൽകണം. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍

നടുവണ്ണൂര്‍ തോട്ടുമൂലയില്‍ തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നൊച്ചാട് സ്വദേശി

നടുവണ്ണൂര്‍: തോട്ടുമൂലയില്‍ തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നൊച്ചാട് സ്വദേശി കിഴക്കേടത്ത് അബ്ദുറഹിമാനാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ഒക്ടോബര്‍ 5 മുതല്‍ കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് നടുവണ്ണൂര്‍ തോട്ടുമൂല വാഴോത്ത് താഴെ തോട്ടില്‍ അഞ്ജാത മൃതദേഹം ഒഴുകിനടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പേരാമ്പ്ര പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. മൂന്ന്

‘പി.പി ദിവ്യ രാജിവയ്ക്കണം’; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആളിക്കത്തി പ്രതിഷേധം, കലക്ടറെ തടഞ്ഞുവെച്ചു, ദേശീയപാത ഉപരോധിച്ചു

കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം. സംഭവത്തില്‍ ദിവ്യ രാജിവെച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ 11മണിയോടെ പള്ളിക്കുന്നില്‍ ദേശീയപാത ഉപരോധിച്ചു. മരണത്തിൽ പ്രതിഷേധിച്ച് 12മണിയോടെ എൻജിഒ അസോസിയേഷന്റെ

വില്യാപ്പള്ളി യു.പി സ്‌ക്കൂളിന് സമീപം എടലോട്ട് രോഹിണി അന്തരിച്ചു

വടകര: വില്യാപ്പള്ളി: യുപി സ്‌ക്കൂളിന് സമീപം എടലോട്ട് രോഹിണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: കുമാരൻ (ആർജെഡി പഞ്ചായത്ത് കമ്മിറ്റി അംഗം), ബാലൻ, ശശി, ജാനു, ബീന, പരേതയായ ശാരദ. മരുമക്കൾ: ബാലൻ (മണിയൂർ), നാരായണി, ഗീത, രമ്യ, പരേതരായ ഭാസ്ക്കരൻ (തിരുവള്ളൂർ), കണാരൻ (പയ്യോളി). സഹോദരങ്ങൾ: ബാലൻ (വില്യാപ്പള്ളി), പരേതരായ

വടകര എസ്.ജി.എം.എസ്.ബി സ്‌ക്കൂളിലെ ‘കുട്ടി കണ്ടുപിടുത്തങ്ങള്‍ക്ക്’ വീണ്ടും കൈയ്യടി; ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ നേടിയെടുത്തത്‌ യു.പി വിഭാഗത്തില്‍ ഓവറോൾ ചാമ്പ്യന്‍ഷിപ്പ്

വടകര: വടകര ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍. ഇന്നലെ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വച്ച് നടന്ന മത്സരത്തില്‍ 34 വിദ്യാര്‍ത്ഥികളാണ് സ്‌ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്‌. യു.പി വിഭാഗം ഗണിതശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലും, എൽ.പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും ആണ് എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

വടകര ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌ക്കൂളില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം

വടകര: ജിവിഎച്ച്എസ്എസ് മടപ്പള്ളിയിൽ അറബിക് (പാർട്ട് ടൈം), യുപിഎസ്ടി അധ്യാപക ഒഴിവുകളിലേക്ക്‌ നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ 16ന് രാവിലെ 10.30നും 11 മണിക്കുമായി നടക്കുന്നതായിരിക്കും. കുന്നമംഗലം: പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ഗണിത അധ്യാപക തസ്തികയിലേക്ക്‌ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നാളെ 10 ന് സ്‌ക്കൂള്‍

error: Content is protected !!