വടകര റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി വാഹന പാർക്കിംങിന് ബുദ്ധിമുട്ടേണ്ട; പുതിയ പാർക്കിംങ് ഏരിയ തുറന്നു

വടകര: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയ തുറന്നു. സ്റ്റേഷൻ സൂപ്രണ്ട് ടി പി മനേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേഷന് തെക്കുവശം മൂന്നു കോടിയോളം രൂപ ചെലവിലാണ് വിശാലമായ പാർക്കിം​ഗ് ഏരിയ ഒരുക്കിയത്. പാർക്കിം​ഗ് ഏരിയയിൽ കട്ട പാകിയിട്ടുണ്ട്. വാഹനങ്ങൾ മഴ നനയാതെയും വെയിലേൽക്കാതെയും പാർക്ക് ചെയ്യുന്നതിന് ചില ഭാ​ഗത്ത്

ന്യൂ മാഹി പുന്നോലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

ന്യൂമാഹി: പുന്നോൽ റെയിൽവേ ​ഗേറ്റിന് സമീപം ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. പുന്നോൽ ബാങ്കിന് മുൻവശം ഫുക്രുദ്ധീൻ മൻസിലിൽ ഇസ (16) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പ: പി എം അബ്ദുൾ നാസർ ഉമ്മ: ഉമ്മുല്ല

ഒരു ദിവസം ഒരേ റൂട്ടിലെ രണ്ടു ബസുകളിൽ മാലമോഷണം; തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി,സംഘം പിടിയിലായത് കണ്ണൂരിൽ നിന്ന്

വടകര: തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി . രാധ, കധുപ്പായി, മഹാലക്ഷ്മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത് . ആ​ഗസ്ത് 16നാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂർ- വടകര റൂട്ടിലെ ബസിൽ കാവിൽ റോഡിൽ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു. ആദ്യ മോഷണത്തിന്

പുറമേരി അരൂരിലെ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്

പുറമേരി: പുറമേരി പഞ്ചായത്തിൽ അരൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്. ലാബ് ടെക്നിഷ്യൻ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 9.30ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Description: Vacancy in family health center at Pumari Arur  

വയനാടിന് സഹായം നൽകാതെ കേന്ദ്രം വഞ്ചിക്കുന്നു; വടകരയിൽ കോൺ​ഗ്രസ് പ്രതിഷേധം

വടകര: വയനാടിന് സഹായം നൽകാതെ കേന്ദ്രം വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് വടകരയിൽ കോൺ​ഗ്രസ് പ്രതിഷേധം. വടകര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വയനാടിനായി അടിയന്തര സഹായം നൽകാത്ത കേന്ദ്ര വഞ്ചനയ്ക്ക് എതിരെ, പിണറായി വിജയൻ സർക്കാറിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട്‌ തട്ടിപ്പിനെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം. വടകര അഞ്ചുവിളക്ക് ഗാന്ധി പ്രതിമയ്ക്ക്

“ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പാക്കാനാവില്ല”; പുറമേരിയിൽ കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവിൽ മുല്ലപ്പള്ളി രാമചന്ദ്രൻ

പുറമേരി: വൈവിദ്യങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ‘ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്’ നടപ്പാക്കാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊന്നുവടിയിലൂടെ നീങ്ങുന്ന സർക്കാർ എങ്ങനെ ഇത് നടപ്പാക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠനറിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുകയാണ്. ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച

“മ്മളെ വടേരക്കായി ഞങ്ങളും കൂടെ”; കുട്ടികൾക്കായി നെറ്റ് സീറോ കാർബൺ പഠനക്യാമ്പുമായി വടകര നഗരസഭ

വടകര: ആഗോളതാപനം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വടകര നഗരസഭ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയിൽ വിദ്യാർത്ഥികളും ഭാഗമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന് വിദ്യാർഥികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. “മ്മളെ വടേരക്കായി ഞങ്ങളും കൂടെ” എന്ന പേരിൽ നടത്തിയ ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം

കണ്ണൂക്കര മാടാക്കരയിൽ ഉപ്പിലപുരയിൽ രാജൻ അന്തരിച്ചു

കണ്ണൂക്കര: മാടാക്കര ഉപ്പിലപുരയിൽ രാജൻ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. അമ്മ കമലാക്ഷി. ഭാര്യ രാഗിണി. മക്കൾ: വിഷ്ണു, ശബരി. സഹോദരങ്ങൾ: അഞ്ജന, ഉമ, ഗംഗ. സംസ്കാരം ഇന്ന് (19/09/2024) ഉച്ചയ്ക്ക് 12 മണിക്ക് മാടാക്കര ക്ഷേത്രക്കമ്മിറ്റി വക ശ്മശാനത്തിൽ വെച്ച് നടക്കുന്നതാണ്. Summary: Uppilapurayil Rajan passed away in

പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ്ലോറി നിയന്ത്രണം വിട്ട് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡിൽ പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൈതോത്ത് റോഡ് ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ, മൊയ്തു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി ഭാഗത്തുനിന്നും പേരാമ്പ്ര ഭാഗത്തേക്ക് ഫ്രൂട്‌സുമായി പോകുകയായിരുന്ന

പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് അപകടം. ഡോറില്‍ ബൈക്കടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മുതുകാട് സ്വദേശിയുമായ രജീഷിന് (37) ആണ് കാലിനു പരിക്കേറ്റത്. പേരാമ്പ്ര കല്ലോട് സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജിന് സമീപം വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു

error: Content is protected !!