തിരുവള്ളൂരിൽ സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ

വടകര: സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. നന്മണ്ട സ്വദേശി സനിലേഷാണ് റിമാൻഡിലായത്. തിരുവള്ളൂരിൽ വച്ച് വടകര കൺട്രോൾ റൂം പോലീസാണ് യുവാവിനെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് 25 കുപ്പി വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡും പോലിസ് കണ്ടെടുത്തു. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ.ആയുധവും മദ്യവും കടത്താൻ

വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അറിയിപ്പ്

വടകര: വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. വടകരയിലെ തെരുവിൽ ഭിക്ഷയെടുത്ത് കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. മരിച്ചയാളെ കുറിച്ചുള്ള വ്യക്തമായ വിവരം പോലിസിന് ലഭിച്ചിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലിസ് അറിയിപ്പ് പുറപ്പെടുവിച്ചു. രണ്ട് ദിവസം മുൻപ് പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിലാണ് വയോധികനെ

വടകര കോട്ടപ്പള്ളിയിൽ ​ഗുഡ്സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

വടകര: കോട്ടപ്പള്ളിയിൽ ​ഗുഡ്സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കോട്ടപ്പള്ളി ചുണ്ടക്കൈയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ആയഞ്ചേരിയിൽ നിന്ന് വടകര ഭാ​ഗത്തേക്ക് വരികയായിരുന്ന ​ഗുഡ്സും വടകരയിൽ നിന്ന് ആയഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റതായാണ് വിവരം.

ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബെം​ഗളൂരു: ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരിസില്‍ ഇന്നലെ രാത്രി 12മണിയോടെയായിരുന്നു അപകടം. ബെം​ഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. ബസില്‍ കൂടുതലും മലയാളികളാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന

”അതാ…പുലിക്കുട്ടി, പുലിക്കുട്ടി”; ചങ്ങരോത്ത് മുതുവണ്ണാച്ചയിൽ പുലിയിറങ്ങിയെന്ന് സംശയം

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ പുലിയിറങ്ങിയതായി സംശയം. പതിനഞ്ചാം വാര്‍ഡായ മുതുവണ്ണാച്ചയിലാണ് ഇന്നലെ വൈകിട്ട് 6.30ഓടെ പുലിയോട് സൗദൃശ്യമുള്ള ജീവിയെ കണ്ടത്‌. പ്രദേശവാസിയായ സഫീദയുടെ വീടിന് സമീപത്തെ നെല്ലിയോട്ടുകണ്ടിതാഴ വയലിലാണ് ജീവിയെ ആദ്യം കണ്ടത്. അവിടെയുണ്ടായിരുന്ന കുട്ടികള്‍ ഉടന്‍ തന്നെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനിടെ കുട്ടികള്‍ ബഹളം വെച്ചതോടെ ജീവി സമീപത്തുള്ള കാട്ടിലേക്ക്

എം.ഡി.എം.എയും കഞ്ചാവുമായി ഓട്ടോയിൽ വിൽപ്പന; തലശ്ശേരിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

തലശ്ശേരി: മയക്ക്മരുന്നുകളുമായി തലശ്ശേരിയിൽ മൂന്ന് യുവാക്കൾ പിടിയായി. തലായി ഹാർബർ പരിസരത്ത് മയക്കുമരുന്നുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് തലശേരി ടൗണ്‍ പൊലീസ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ പിടികൂടിയത്. നിരവധി മോഷണ കേസിലെ പ്രതികളായ മിഥുൻ, ഷിനാസ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 12.51 ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.

വടകര കസ്റ്റംസ് റോഡിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു

വടകര: വടകര കസ്റ്റംസ് റോഡിൽ ഹലീമ നിവാസിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് മണപ്രത്ത് അബ്‌ദുൽ ഹമീദ്. പരേതനായ അബ്‌ദുറഹിമാൻ്റെയും പരേതയായ പാത്തൂട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: മായൻ കുട്ടി, അബ്‌ദുനൂർ, പരേതയായ ഫാത്തിമ (മാഹി). Summary: Peedikayilakath Haleema Passed away at Vatakara Customs road

വടകരയിൽ നിന്ന് കാസർകോഡേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

വടകര: ട്രെയിൻ യാത്രയ്ക്കിടെ തിക്കോടി സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പെഴ്സ് നഷ്ടപ്പെട്ടതായി പരാതി. ഇന്ന് (സെപ്റ്റംബർ 19) പുലർച്ചെ 3:55 ന് വടകരയിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മംഗലാപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വെച്ചാണ് തിക്കോടി സ്വദേശി ആദിതിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. ബ്രൗൺ നിറത്തിലുള്ള പഴ്സ് ആണ് നഷ്ടമായത്. ഐ.അർ.സി.ടി.സിയിൽ പരാതി നൽകിയിട്ടുണ്ട്.പേഴ്സിൽ

വടകര താഴെഅങ്ങാടി കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു

വടകര: വടകര താഴെ അങ്ങാടി മുക്കോല ഭാഗം കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. പൂച്ചവളപ്പിൽ മൈമുവാണ് ഭാര്യ. മക്കൾ: ഷംസീർ, ഷംന, ജസീല, റാഷിദ്. മരുമക്കൾ: അബ്‌ദുൽ ജബ്ബാർ, സജീർ, ഹമീദ്, ഹഫ്സ. Summary: Kakkuzhiyil Abhoobakkar Passed away at Vatakara thazhe Angadi

ചോറോട് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് കോൺഗ്രസ്

ചോറോട്: ചോറോട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൈനാട്ടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് അഡ്വ: പി.ടി.കെ.നജ്മൽ അധ്യക്ഷത വഹിച്ചു. മഹത്തായ ലക്ഷ്യത്തോടെ രൂപം കൊടുത്ത പഞ്ചായത്തീരാജ് സംവിധാനത്തെ കേരളത്തിൽ സിപിഐഎം തകർത്തതിന്റെ മാകുടോദാഹരണമാണ് ചോറോട് പഞ്ചായത്തെന്നും,വാടക കെട്ടിടത്തിൽ അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന

error: Content is protected !!