രാത്രിയെ പകലുകളാക്കിയ ഗസല്‍ സന്ധ്യകള്‍, കഥ പറഞ്ഞും പാടിയും പ്രിയപ്പെട്ട എഴുത്തുകാര്‍; വ ഫെസ്റ്റ് ആഘോഷമാക്കി വടകര

വടകര: പാട്ടും ചര്‍ച്ചകളും പറച്ചിലുമായി വ ഫെസ്റ്റ് ആഘോഷമാക്കി വടകര. വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുമായി അഞ്ചാം ദിവസത്തിലേക്ക് കടന്ന രാജ്യാന്തര പുസ്തകോത്സവം വടകരയുടെ ചരിത്രത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങാനും തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ കേള്‍ക്കാനും ഓരോ ദിനവും നൂറ് കണക്കിന് പേരാണ് മുനിസിപ്പല്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടം സിനിമയുടെ

സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഇന്ന് വര്‍ധിച്ചത് 600രൂപ

കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തില്‍ സ്വര്‍ണ്ണ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,680 രൂപയും, ഗ്രാമിന് 6,960 രൂപയുമാണ് വില. ഇന്ന് പവന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയുടെ റെക്കോര്‍ഡാണ്. രാജ്യാന്തര തലത്തില്‍, സ്വര്‍ണ്ണം ഭീമമായ നേട്ടത്തിലാണ് വാരാന്ത്യത്തില്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ

മുഖത്തും കൈകാലുകളിലുമുള്ള എല്ലാ ചുവന്ന കുമിളകളും എംപോക്സ് ലക്ഷണമല്ല; പക്ഷേ സൂക്ഷിക്കണം, നിസാരക്കാരനല്ല എംപോക്സ്!!

കഴിഞ്ഞ ദിവസമായിരുന്നു യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗവ്യാപനം തടയാനായി ജില്ലയില്‍ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് കണ്ണൂരിലും എംപോക്‌സ് രോഗലക്ഷങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവതി ചികിത്സയിലാണെന്ന വാര്‍ത്തകള്‍ വന്നത്. ഇതോടെ ആളുകള്‍ക്ക് ആശങ്ക കൂടിയിരിക്കുകയാണ്. വൈറല്‍ രോഗമയതിനാല്‍ പ്രത്യേക ചികിത്സ ഇല്ലാത്തതാണ് എംപോക്‌സ് എന്ന രോഗത്തെ

സുധീര്‍കുമാറിന്റെ ചിരി മായാതിരിക്കാന്‍ നമുക്കും സഹായിക്കാം; കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ എടച്ചേരി സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

എടച്ചേരി: കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ യുവാവിനായി നാട് ഒരുമിക്കുന്നു. എടച്ചേരി-കണ്ടോത്ത് മുക്കിലെ പത്താള്ളയിൽ സുധീർകുമാറിനെ (ബാബു) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായാണ് നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിനും സുഷുമ്നാനാഡിക്കും ക്ഷതമേറ്റ് രണ്ട് മാസമായി സുധീർ കുമാര്‍ ചികിത്സയിലാണ്‌. കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ അടക്കം ചെയ്‌തെങ്കിലും കാര്യമായ

മഞ്ഞപ്പിത്തം: സ്‌ക്കൂള്‍ പരിസരങ്ങളില്‍ നിന്നും ഉപ്പിലിട്ടവ അടക്കം ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു, നാദാപുരം മേഖലയില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

നാദാപുരം: സമീപത്തെ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. കല്ലാച്ചി, ചേലക്കാട്, പയന്തോങ്ങ്, നരിക്കാട്ടേരി, പേരോട് തുടങ്ങിയ മേഖലകളിലെ കടകളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്. കുറ്റ്യാടി സിഎച്ച്‌സിയ്ക്ക് കീഴിലുള്ള പഞ്ചായത്തുകളില്‍ ഡിഎംഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആരോഗ്യവകുപ്പ് വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് നാദാപുരത്തെ സ്‌ക്കൂളുകളുടെ പരിസരങ്ങളില്‍ പരിശോധന

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം

‘കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്, കേരളവും ഇവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു”; വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ, കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലെ കണക്കുകള്‍ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ ത്വരയില്‍ ചതിച്ചത് ദുരന്തത്തിനെതിരയായ

വടകര ചീരാംവീട്‌ വെള്ളച്ചാലിൽ രാഘവൻ അന്തരിച്ചു

വടകര: ചീരാംവീട്ടിൽ പീടികയ്ക്ക്‌ സമീപം വെള്ളച്ചാലിൽ രാഘവൻ (റിട്ട.വാട്ടര്‍ അതോറിറ്റി) അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ചന്ദ്രി.എം. മക്കൾ: ഷൈമ (ടീച്ചർ, പാക്കയിൽ ജെ ബി സ്കൂൾ), രാഗേഷ് (ഷെർളി) (ബിസിനസ്‌), രാജേഷ് (ഐ.ടി ബാംഗ്ലൂര്‍). മരുമക്കൾ: ലക്ഷ്മണൻ (റിട്ട. ഹെല്‍ത്ത് വിഭാഗം), ദിവ്യ (വയനാട്), സിതാര എടച്ചേരി. സഹോദരങ്ങൾ: പരേതരായ സി.വി അനന്തൻ, സി.വി

‘റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുന്നു, വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഫീസ് വര്‍ധനവ് പിന്‍വലിക്കണം’; സമരപരിപാടികളുമായി മുന്നോട്ടെന്ന് ഡി.വൈ.എഫ്.ഐ

വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധം കനക്കുന്നു. വാഹന പാര്‍ക്കിങിനായി സജ്ജീകരിച്ച പുതിയ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ച റെയില്‍വേയുടെ നടപടി പിന്‍വലിക്കണമെന്ന് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീമമായ ചാര്‍ജ് ഏര്‍പ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണിതെന്നും, റെയില്‍വേ സ്‌റ്റേഷനില്‍

ചേമഞ്ചേരി കാട്ടിലപ്പീടികയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; അപകടത്തില്‍പ്പെട്ടത് ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്

ചേമഞ്ചേരി: കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എം.എസ്.എസ് സ്‌കൂളില്‍ സി.ടി.മെറ്റല്‍സ് എന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. ബംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവല്‍സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. അപകട സമയത്ത് ബസില്‍ 30ഓളം യാത്രക്കാരുണ്ടായിരുന്നു. Description: A

error: Content is protected !!