‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാവണം’; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചര്‍ച്ച ചെയ്ത് വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം

മേമുണ്ട: തൊഴിലിടങ്ങളിലും പൊതു സമൂഹത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അറുതി വരുത്താനായി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാവാണമെന്ന് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ ശശി ചക്കിട്ടപ്പാറ. മേമുണ്ട പൊന്നാറത്ത് ഭവനില്‍ ഇന്ന് സംഘടിപ്പിച്ച വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാവിലെയോടെ ആരംഭിച്ച സംഗമത്തില്‍

കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. വൈകുന്നേരം നാലുമണിയോടുകൂടി റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ വെള്ളിലാട്ട് ബാലന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന മക്കള്‍:

‘നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു”; ഓണാവധിക്ക്‌ നാട്ടില്‍ എത്തി, തിരിച്ച് പോകാനിരിക്കെ ജീവന്‍ കവര്‍ന്ന് അപകടം, സുബീഷിന് വിട ചൊല്ലി വള്ളിക്കാട്

ചോറോട്: ”നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു…വല്ലാത്ത സങ്കടായി പോയി..! വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വള്ളിക്കാട് സ്വദേശി സുബീഷിനെ കുറിച്ച് വാര്‍ഡ് മെമ്പര്‍ സജിതകുമാരി പറഞ്ഞതാണിത്. വൈകുന്നേരം വരെ തങ്ങള്‍ക്കൊപ്പം കളിച്ച് ചിരിച്ച് നടന്ന പ്രിയ സുഹൃത്ത് ഇനിയില്ലെന്ന കാര്യം വിശ്വസിക്കാന്‍ ഇപ്പോഴും സുബീഷിന്റെ സുഹൃത്തുക്കള്‍ക്ക് സാധിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം സുഹൃത്തുകള്‍ക്കൊപ്പം വീടിന്

വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു

കുന്നുമ്മല്‍: വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പെരുവാണിയിൽ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌ക്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്‌. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വത്സല. ഭാര്യ: അന്നദ (അധ്യാപിക, വട്ടോളി നാഷണല്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ വീണു; വിദ്യാര്‍ഥിനിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് താമരശ്ശേരി സ്വദേശിനിയായ വനിതാ കോണ്‍സ്റ്റബിളിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ കാരണം

താമരശ്ശേരി: നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ വീണ വിദ്യാര്‍ഥിനിയെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി താമരശ്ശേരി സ്വദേശിനിയായ വനിതാ കോണ്‍സ്റ്റബിള്‍. പരപ്പന്‍പൊയില്‍ വാടിക്കലിലെ ആര്‍.പി.എഫ് കോണ്‍സ്റ്റബിളായ കെ.ടി.അപര്‍ണയുടെ സമയോചിതമായ ഇടപെടലാണ് നിഹാരികയെന്ന വിദ്യാര്‍ഥിനിയ്ക്ക് തുണയായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൈയില്‍ നിറയെ സാധനങ്ങളുമായി തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കവേയാണ് നിഹാരിക വീണത്.

ചോറോട് ബാലവാടിയില്‍ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ മരിച്ചു

ചോറോട്‌: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാട് സ്വദേശിയായ സിആര്‍പിഎഫ് ജീവനക്കാരന്‍ മരിച്ചു. വള്ളിക്കാട് അടുമ്പാട് കുനിയില്‍ സുബീഷ് എ.കെ (35)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7മണിയോടെ വള്ളിക്കാട് ബാലവാടി മെയിന്‍ റോഡിലുണ്ടായ വാഹനാപകടത്തിലാണ്‌ സുബീഷിന് പരിക്കേല്‍ക്കുന്നത്‌. റോഡിന് സമീപത്ത് കൂടെ നടന്നു പോകുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക്

”കൊയിലാണ്ടിയിലെ മേലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഭൈരവന്‍പാട്ട് അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചു, എ.ആര്‍.എമ്മിനുവേണ്ടി തങ്ങളെ കബളിപ്പിച്ച് പാട്ട് കൈക്കലാക്കിയത് കാസര്‍കോട് സ്വദേശി” ആരോപണവുമായി ബാന്‍ഡ് അംഗങ്ങള്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മെലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി സ്റ്റേജില്‍ അവതരിപ്പിച്ച ഭൈരവന്‍ പാട്ട് അവരുടെ അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചതായി ആരോപണം. ടൊവിനോ നായകനായ എ.ആര്‍.എം എന്ന ചിത്രത്തില്‍ ഭൈരവന്‍പാട്ട് ഉപയോഗിച്ചതിനെതിരെയാണ് മെലോമാനിയാക് ബാന്‍ഡ് രംഗത്തുവന്നിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ സതീശന്‍ വെളുത്തോളിയെന്ന നാടന്‍പാട്ട് കലാകാരനെതിരെയാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുനല്‍കാന്‍ എന്നു പറഞ്ഞ് തങ്ങളെ കബളിപ്പിച്ച് ഈ പാട്ടും

അഴിയൂർ ചിറ മീത്തൽ കൈതക്കെട്ടിൽ ജാനു അന്തരിച്ചു

അഴിയൂർ: ചിറ മീത്തൽ കൈതക്കെട്ടിൽ ജാനു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ അച്യുതന്‍ മകൻ: ബാബു.മരുമകൾ: സുധ. Description: Azhiyur Chira Meethal Kaitakettil Janu passed away

നാളെ മുതൽ മഴ വീണ്ടും ശക്തമാകുന്നു; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെ തുടര്‍ന്ന്‌ തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന രണ്ട്

വടകര മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി അന്തരിച്ചു

വടകര: മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി (അനിത) അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അഭിലാഷ്, ശൈലേഷ്, ദീപേഷ്. മരുമക്കൾ: ലിജിന (പയ്യോളി), റീന (ഏറാമല). സഹോദരങ്ങൾ: രാജൻ, ബേബി, സാവിത്രി, പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ. Description: vadakara kallulla meethal mohini passed away

error: Content is protected !!