വടകര കൊയിലാണ്ടി വളപ്പിൽ കെ.കെ.വി കുഞ്ഞമ്മദ് അന്തരിച്ചു

വടകര: കൊയിലാണ്ടി വളപ്പിൽ കെ കെ.വി കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ശാന്തിനികേതൻ ചാരിറ്റബൾ ട്രസറ്റ് ചെയർമാൻ, സക്കാത്ത് കമിറ്റി ചെയർമാൻ, മസ്ജിദ് സലാം, ശാന്തി സെൻ്റർ സ്ഥാപക മെമ്പർ, മാധ്യമം വടകര ബ്യുറോ മാർക്കറ്റിംഗ് കോഡിനേറ്റർ, ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : രയരോത്ത് ഐഷു സഹദോരങ്ങൾ

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് യുവ നടിയെ പീഡിപ്പിച്ചെന്ന പരാതി; നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് മാസ്‌കോട്ട്‌ ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ്

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കാപ്പുഴക്കൽ യൂണിറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ചോമ്പാല: പാലിയേറ്റീവ് രം​ഗത്തേക്ക് സുരക്ഷ പെയിൻ & പാലിയേറ്റീവ് കാപ്പുഴക്കൽ. യൂണിറ്റ് കമ്മിറ്റി ഓഫീസ് കാപ്പുഴക്കലിൽ പ്രവർത്തനം ആരംഭിച്ചു. കാപ്പുഴക്കൽ മേഖലയിൽ പാലിയേറ്റീവ് പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ, കോസ്റ്റൽ പോലീസ് വടകര എസ്.ഐ

പൊന്നുംവിലയുള്ള താരമായി തേങ്ങ; ഏഴ് വര്‍ഷത്തിലെ ഏറ്റവും വലിയ വര്‍ധനവ്, തേങ്ങ വില്‍ക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വില്‍ക്കാം

വടകര: സ്വര്‍ണവിലയ്‌ക്കൊപ്പം കുതിച്ച് നാളികേരവിപണിയും. കഴിഞ്ഞ എഴ് വര്‍ഷത്തിനിടെ വന്‍ വിലയാണ് തേങ്ങയ്ക്ക് വര്‍ധിച്ചിരിക്കുന്നത്. വിപണി വിലയനുസരിച്ച് ഒരു കിലോ തേങ്ങയ്ക്ക് 42.50രൂപയാണ് വില. പച്ചത്തേങ്ങ, രാജാപൂര്‍, ഉണ്ട, മില്‍ കൊപ്ര എന്നിവയ്ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്. വടകരയില്‍ തിങ്കളാഴ്ച പച്ചത്തേങ്ങ ക്വിന്റലിന് 42.50 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 4000രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് ഒരു ദിവസം കൊണ്ടാണ് വില

വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും ഡിസിസി മെമ്പറുമായിരുന്ന പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു അന്തരിച്ചു

വടകര: പണിക്കോട്ടി റോഡ് പുത്തമ്പുരയില്‍ പി.പി കുഞ്ഞിക്കേളു മാസ്റ്റർ(റിട്ട: അധ്യാപകന്‍ മേപ്പയിൽ ഈസ്റ്റ് എസ്. ബി സ്കൂൾ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഡിസിസി മെമ്പർ, വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, വടകര ബ്ലോക്ക്‌ കോൺഗ്രസ്സ് സെക്രട്ടറി, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, ഡികെടിഎഫ്‌ ബ്ലോക്ക് പ്രസിഡണ്ട്, നരിപ്പറ്റ നോർത്ത് എൽ.പി സ്‌കൂൾ മാനേജർ, വില്ല്യാപ്പള്ളി ബാങ്ക്‌ വൈസ്

ലൈംഗിക പീഡനക്കേസ്: എം.എല്‍.എ എം.മുകേഷ് അറസ്റ്റില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എ.ഐ.ജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. കേസില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യം മുകേഷിന് ഉള്ളതില്‍ വൈദ്യപരിശോധനയ്ക്ക്‌ശേഷം വിട്ടയക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തീരദേശ പൊലീസിന്റെ

കണ്ണൂക്കര ഒഞ്ചിയം കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിലെ കവര്‍ച്ചാശ്രമം; തൊട്ടിൽപ്പാലം സ്വദേശി പിടിയില്‍

കണ്ണൂക്കര: കണ്ണൂക്കര ഒഞ്ചിയം റോഡിലെ ഒഞ്ചിയം കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ചയാൾ പിടിയിൽ. തൊട്ടിൽപ്പാലം കുണ്ടുതോട് കാവിലുംപാറ നാലൊന്ന് കാട്ടിൽ സനീഷ് ജോർജിനെ(43)യാണ് ചോമ്പാല പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സനീഷ് കാസര്‍കോട്ട് നടന്ന മോഷണത്തിനിടെയാണ് പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കണ്ണൂക്കരയില്‍ മോഷണം നടത്തിയതായി

കാക്കൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

കാക്കൂര്‍: ബാലുശ്ശേരി – കോഴിക്കോട് പാതയിലുണ്ടായ വാഹനാപകടത്തില്‍ നാദാപുരം സ്വദേശികള്‍ക്ക് പരിക്ക്. ഒരു കുടുംബത്തിലെ അംഗങ്ങളായ സതീഷ് (42), ഭാര്യ മോണിഷ (34), ഇവരുടെ മക്കള്‍ എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കാക്കൂര്‍ പതിനൊന്നേ രണ്ടിലാണ് അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന സ്വകാര്യ ബസ് എതിര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമായി

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് സി.എസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ

മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി നിരന്തരം പരാതി; വടകര പെരുവാട്ടുംതാഴ ജംഗ്ഷനിലെ ഹോട്ടലിനെതിരെ നടപടി

ചോറോട്: മലിനജലം പുറത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് വടകര പെരുവാട്ടുംതാഴ ജംഗ്ഷനിലെ ഹോട്ടലിനെതിരെ നടപടിയുമായി പഞ്ചായത്ത്. ബിരിയാണി പീടിയ എന്ന ഹോട്ടലിനെതിരെയാണ് ചോറോട് പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തത്. ഹോട്ടലിലെ മലിനജല സംസ്‌കരണ പ്ലാന്റില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി പഞ്ചായത്തിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തുകയും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയും

error: Content is protected !!