ഒടുവിൽ ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ലോറി അർജുന്റേതെന്ന് സ്ഥിരീകരിച്ചു

ഷിരൂർ: ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ലോറി ഉടമ മനാഫ് ലോറി അർജുന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അർജുന്റെ ബോഡിയും ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക

മേപ്പയിൽ നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു

മേപ്പയിൽ: നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ ഡോ.രാഘവന്‍ വൈദ്യര്‍ (ഷെജിസദൻ പുതുപ്പണം). അമ്മ: പരേതയായ കമല. ഭർത്താവ്: സത്യദേവൻ. മക്കൾ: വിസ്മയ, നിവേദിത ദേവ്. സഹോദരങ്ങള്‍: ഷെറീന, ഷെജില, ഷെലീന. Description: Meppayil narayaneeyam house Shirley passed away  

നിങ്ങളിവിടെ ലൈക്കടിച്ച് ഇരി, ഞാനിതാ പോണു…;സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില, തൊട്ടാല്‍ പൊള്ളും!

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് (ബുധനാഴ്ച) പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 56,480 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ വര്‍ധിച്ച് 7,060 രൂപയുമായി. മൂന്നാഴ്ചക്കിടെ കൂടിയത് 3,100 രൂപയിലേറെയാണ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 55,840 രൂപയായിരുന്നു വില. അന്ന് ഗ്രാമിന് 6980 രൂപയുമായി. തുടര്‍ച്ചയായി

കയറുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തു; പേരാമ്പ്ര മുളിയങ്ങലില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിക്ക് രക്ഷയായത് സ്‌ക്കൂള്‍ ബാഗ്, വീഡിയോ കാണാം

പേരാമ്പ്ര: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്നും തെറിച്ചു വീണു. മുളിയങ്ങലില്‍ ഇന്ന് രാവിലെ 9.45ഓടെയാണ് സംഭവം. പത്തോളം വിദ്യാര്‍ത്ഥികള്‍ ബസിന്റെ പിന്നിലെ ഡോറിലൂടെ കയറുന്നതിനിടെയാണ് അപകടം. കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ നിന്നാണ് വിദ്യാര്‍ഥി വീണത്. രാവിലെ തന്നെയായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നാലഞ്ച് വിദ്യാര്‍ത്ഥികള്‍ കയറിയതോടെ ഡോറ് അടക്കാതെ ബസ്

ചെക്യാട് ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ചെക്യാട്: ഉമ്മത്തൂര്‍ വയലോരം വീട്ടിൽ താമസിക്കും മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി ഖത്തറിൽ അന്തരിച്ചു. എഴുപത് വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു മരണം. പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്. ഭാര്യ: ആമിന. മക്കൾ: നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്‌). മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം.

ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലേ; ഒക്ടോബർ 5 വരെ അവസരം, വിശദമായി നോക്കാം

കോഴിക്കോട്‌: 2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വരെ പേര് ചേർക്കാം. പേര്, വീട്ടുപേര്, പിതാവിൻ്റെ പേര്, പോസ്റ്റ് ഓഫീസ്, വീട്ട്നമ്പർ, ജനന തിയതി, മൊബൈൽ നമ്പർ, വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ, ഒരു ഫോട്ടോ (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും) എന്നിവയാണ് വോട്ടർ പട്ടികയിൽ

കക്കംവെള്ളിയില്‍ കാറിടിച്ച് അപകടം; പുറമേരി സ്വദേശിക്ക് പരിക്ക്‌

നാദാപുരം: കക്കംവെള്ളിയില്‍ കാറിടിച്ച് പത്ര വിതരണക്കാരന് പരിക്ക്. പുറമേരി സ്വദേശി പിലാച്ചേരി കുഞ്ഞിക്കണ്ണനാണ് (70) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കക്കംവെള്ളി പെട്രോള്‍ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് കുഞ്ഞിക്കണ്ണന്‍ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കുണ്ട്. ഉടന്‍ തന്നെ നാട്ടുകാര്‍ കുഞ്ഞിക്കണ്ണനെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള

പേരാമ്പ്രയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

പേരാമ്പ്ര: മുളിയങ്ങൽ ചെറുവാളൂർ ജി.എൽ.പി സ്‌ക്കൂളില്‍ ഫുൾടൈം അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്നതായിരിക്കും. പേരാമ്പ്ര: പാലേരി വടക്കുമ്പാട് ജി.എൽ.പി സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26ന് വൈകീട്ട് മൂന്ന് മണിക്ക്‌ നടക്കുന്നതായിരിക്കും. Description: Teacher vacancy in various schools in

കേരളത്തില്‍ ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന്‌ യെല്ലോ അലർട്ട്

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക്‌ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി നേരിയ​, ഇടത്തരം മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്‌. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമയ മഴയ്ക്കും സാധ്യതയുണ്ട്‌. കണ്ണൂർ, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ

ബാങ്ക് ജീവനക്കാര്‍ക്ക് തോന്നിയ സംശയം; മുക്കുപണ്ടം പണയംവെച്ച് പണംതട്ടാന്‍ ശ്രമിച്ചതിന്‌ പേരാമ്പ്ര എടവരാട് സ്വദേശി പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എടവരാട് സ്വദേശി കുന്നത്ത് മീത്തല്‍ ആസിഫ് അലിയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 11.510 മില്ലി ഗ്രാം തൂക്കംവരുന്ന മുക്കുപണ്ടം പണയംവെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് ജീവനക്കാര്‍

error: Content is protected !!