മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്

മൊകേരി: മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്. ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലിഷ് കോഴ്സിൽ എസ്ടി, പിഡബ്ല്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്‌സിൽ ഇഡബ്ല്യുഎസ്, ഇടിബി, ഒബിഎച്ച്, എസ്ടി, പിഡബ്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എസ്‌സി വിഭാഗത്തിൽ 3 സീറ്റും ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള

വീടിന്റെ വരാന്ത മുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി

പയ്യോളി: കീഴൂര്‍ തച്ചന്‍കുന്നിലെ വീടിന്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തിയത് കഴിഞ്ഞദിവസങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല.

പേരാമ്പ്ര പാലേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; നാദാപുരം സ്വദേശി പിടിയിൽ

പേരാമ്പ്ര: പേരാമ്പ്ര പാലേരിയിൽ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയിൽ. നാദാപുരം കരിങ്കാണിന്റവിട ഷഹീറാണ് പോലീസിന്റെ പിടിയിലായത്. പാലേരിയിലെ ഒരു സ്വകാര്യ കോളജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. 18 ഗ്രാം എം.ഡി.എം.എ യും കാല് കിലോഗ്രാം കഞ്ചാവും

കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കല്ലാച്ചി: കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്ടി ഇംഗ്ലിഷ് വിഭാ​ഗത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. നിയമന കൂടികാഴ്ച നാളെ (വെള്ളി) രാവിലെ 10.30ന് നടക്കും. Description: Teacher Vacancy in Kalachi Govt Higher Secondary School

വടകര അരയാക്കുൽതാഴ എഴുത്തച്ചൻകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

വടകര: അരയാക്കുൽതാഴ എഴുത്തച്ചൻകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. മക്കൾ: ലീല, ബാലകൃഷ്ണൻ, ശ്രീജ മരുമക്കൾ: ചിന്നൻ നമ്പ്യാർ, ചന്ദ്രൻ, മാലതി

മൂന്നു കാറുകളിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി കവർച്ച; തൃശ്ശൂരിൽ സ്വർണ്ണ വ്യാപാരിയുടെ രണ്ടര കോടിയുടെ സ്വർണ്ണം കവർന്നു

തൃശൂർ: തൃശൂർ – കുതിരാന്‍ പാതയില്‍ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരി സഞ്ചരിച്ച കാർ പിന്തുടർന്ന് തടഞ്ഞു നിർത്തി കവർന്നത് രണ്ടരക്കോടിയുടെ സ്വര്‍ണ്ണം. മൂന്ന് കാറുകളിലെത്തിയ പത്തംഗ സംഘമാണ് കവർച്ചക്ക് പിന്നില്‍. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായത്തിയ അരുണ്‍ സണ്ണിയെന്ന സ്വര്‍ണ വ്യാപാരിയെയും സുഹൃത്ത് റോജി തോമസിനെയുമാണ് കവർച്ചാസംഘം ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്നത്.

മുൻ ഉദുമ എം.എൽ.എ യും കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ ഉദുമ എം.എല്‍.എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. അപകടത്തെത്തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ.കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍

പോഷകാഹാരത്തിൻ്റെ ആവശ്യകത വിശദീകരിച്ച് ചോറോട് പഞ്ചായത്തിൻ പോഷൺമാ 2024

ചോറോട്: പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചും, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചും ചോറോട് പഞ്ചായത്തിൽ പോഷൻമാ 2024 സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു. വടകര ഐസിഡിഎസ് പ്രോജക്ടിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചോറോട് പി.എച്ച്.സി യിലെ ജെ.എച്.ഐ സുനിൽ

‘ഓപ്പറേഷൻ വിസ്ഫോടൻ’; സംസ്ഥാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന, വെടിമരുന്ന് നൽകുന്നതിനും പുതുക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ കോഴിക്കോട് 345 അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതിരിക്കുന്നതായി കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കി നൽകുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ വിസ്ഫോടൻ” എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. സംസ്ഥാനമൊട്ടാകേ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസുകൾ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസൻസ്

വടകര കീഴൽ പാലോള്ളതിൽ ദിലീപൻ അന്തരിച്ചു

വടകര: കീഴൽ പാലോള്ളതിൽ ദിലീപൻ അന്തരിച്ചു. നാൽപ്പത് വയസായിരുന്നു. അച്ഛൻ: പരേതനായ കോറുങ്ങൻ അമ്മ: പരേതയായ കല്യാണി സഹോദരങ്ങൾ: ബാബു , പ്രകാശൻ, സജീവൻ, രാജീവൻ, പരേതനായ അശോകൻ

error: Content is protected !!