നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്ന ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു

വടകര: ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ ഹിന്ദി അധ്യാപകനായിരുന്നു. അച്ഛൻ: പരേതനായ കുമാരൻ അമ്മ: നളിനി ഭാര്യ: ബിന്ദു മകൾ: നന്ദന സഹോദരങ്ങൾ: പവിത്രൻ ,ദിനേശൻ,രതീശൻ, ശ്രീലത,പരേതനായ സുരേഷ് സംസ്ക്കാരം ഇന്ന് രാത്രി പത്ത് മണിയോടെ

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജില്ലയൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യമെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം- കാപ്പിൽ മുതൽ പൂവാർ വരെ,

അടക്കാത്തെരുവിലെ പുത്തൂർ താഴെനെല്ലിക്കൽ വീട്ടിൽ ബാലൻ അന്തരിച്ചു

വടകര: അടക്കാത്തെരുവിലെ പുത്തൂർ ബാലൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു.

ചെറുവണ്ണൂർ സ്‌കൂളിലെ ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും ക്യാമറയും മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പതിനൊന്ന് വർഷങ്ങൾക്ക് ശേഷം പോലിസ് പിടിയിൽ

ചെറുവണ്ണൂർ: നല്ലളം ചെറുവണ്ണൂർ സ്‌കൂളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ 11 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. മണ്ണൂർ മാമ്പയിൽ വീട്ടിൽ സുബീഷ് ആണ് പിടിയിലായത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ് ടോപ്പ്, ക്യാമറ തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്ത് നിന്നും പോലീസ് ശേഖരിച്ച വിരലടയാള രേഖകൾ

വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വിലങ്ങാട് ലോക്കൽ സമ്മേളനം

നാദാപുരം: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം വിലങ്ങാട് ലോക്കൽ സമ്മേളനം പൂർത്തിയായി. കരുകുളത്ത് കെ സി ചോയിനഗറിൽ നടന്ന സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു. കെ പി രാജീവൻ, സി പി വിനീഷ്, കെ വി ലിജിന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/ പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 16ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്‌സ് (DAME). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ

ശക്തമായ മഴ തുടരും; കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്, കേരള തീരത്ത്‌ ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് അടക്കം ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട്. മാത്രമല്ല കേരള -ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്നും (16/10/2024) നാളെയും (17/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്‌. കേരള -ലക്ഷദ്വീപ്

വിലങ്ങാട് ഉരുൾപൊട്ടൽ: 158 കോടി രൂപയുടെ പൊതുമുതല്‍ നഷ്ടം, പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി

വടകര: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായവർക്കും ഉരുൾപൊട്ടൽ ഭീഷണി മൂലം മാറേണ്ടി വന്നവർക്കും സുരക്ഷിതമായ സ്ഥലത്ത് ഉചിതമായ പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇ.കെ വിജയൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ കാര്‍ഷിക, ഗാര്‍ഹിക, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ എന്നിവരുടെ കാര്യത്തില്‍

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ പി.പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

വടകര അറക്കിലാട് ഇടത്തില്‍ മീത്തല്‍ നാണു അന്തരിച്ചു

വടകര: അറക്കിലാട് ഇടത്തില്‍ മീത്തല്‍ നാണു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: വിനേഷ്, വിനീഷ്. മരുമക്കള്‍: ഹിമ ഗോപാല്‍ (വയനാട്), സിബിന (വില്യാപ്പള്ളി). സഹോദരങ്ങള്‍: ജാനകി, ശാന്ത, ദേവി, പരേതരായ ബാലന്‍, കല്യാണി. Description: vadakara arakkilad idathil meethal Meethal Nanu passed away

error: Content is protected !!