വടകരയടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; നോക്കാം വിശദമായി

വടകര: ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10മണിക്ക്‌ കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0495 2724799. വടകര: വടകര ടെക്നിക്കൽ സ്‌ക്കൂള്‍ ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച

അഡ്വ.എം.കെ പ്രേംനാഥിന്റെ ഓര്‍മകളില്‍ വടകര; ഒക്ടോബർ ആറുവരെ അനുസ്മരണപരിപാടികൾ

വടകര: സോഷ്യലിസ്റ്റും വടകര മുൻ എം.എൽ.എയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിക ദിനത്തില്‍ വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ആർ.ജെ.ഡി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറ്കണക്കിന് പേര്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ നടത്തിയ പുഷ്പാര്‍ച്ചനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടർന്ന് അനുസ്മരണസമ്മേളന നഗരിയിലേക്കുള്ള

മത്സ്യത്തൊഴിലാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌; കേരളതീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കോഴിക്കോട്: കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്‌. തമിഴ്നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി) നാളെ (01/10/2024) രാത്രി 11.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും

ഒരു തുള്ളി കിട്ടില്ല, രണ്ട് ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ; ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇന്ന് 7 മണിക്ക് പൂട്ട് വീഴും

തിരുവനന്തപുരം: മദ്യപാനികളുടെ ശ്രദ്ധയ്ക്ക്…കേരളത്തില്‍ വരുന്ന രണ്ട് ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല. ഇന്ന് വൈകുന്നേരം 7മണിക്ക് ബെവ്‌കോ ഔട്‌ലെറ്റുകള്‍ പൂട്ടും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് വൈകിട്ട് സംസ്ഥാനത്തെ എല്ലാ ബെവ്‌കോ മദ്യവില്‍പ്പന ശാലകളും അടയ്ക്കുന്നത്. നാളെ ഒന്നാം തീയതി ഡ്രൈഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തിയുമായതിനാല്‍ വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈഡേ ആയിരിക്കും. ഇന്ന്

വിദ്യാര്‍ത്ഥികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് ഇന്ന് അവധി

കുറ്റ്യാടി: സ്‌ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതിനാല്‍ ഇന്ന് കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഇന്ന് നടത്താനിരുന്ന കലോത്സവവും മാറ്റിവെച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14)

സാമൂഹ്യമാധ്യമത്തിൽ പുഷ്പനെതിരെ അപകീർത്തി പോസ്റ്റിട്ടു; പോലീസ് എസ്.ഐക്ക് സസ്പെൻഷൻ

കൊച്ചി: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലെ രക്തസാക്ഷിയുമായ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ കെ.എസ്.ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. പുഷ്പന്‍റെ മരണത്തില്‍ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്‍റെ പോസ്റ്റ്. ഹരിപ്രസാദിന്‍റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ്

മുങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയെങ്കിലും രക്ഷിക്കാനായില്ല; നാട്ടിൽ കളിച്ചുനടന്ന രണ്ട് വിദ്യാർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിൽ നാട്

ചങ്ങരോത്ത്: നാട്ടിൽ കളിച്ചു നടന്ന രണ്ട് വിദ്യർത്ഥികളുടെ അപ്രതീക്ഷിത മരണത്തിൻ്റെ ഞെട്ടലിലാണ് ഒരു നാട്. കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവൺമെൻ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരെയാണ് മരണം തട്ടിയെടുത്തത്. ഫുട്ബോൾ

ഒരാളെ കണ്ടെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞ്, ജീവന്‍രക്ഷിക്കാനായി മെഡിക്കല്‍ കോളേജിലേയ്ക്ക് പാഞ്ഞെങ്കിലും പോകും വഴി മരണം;നാടിനെ ദു:ഖത്തിലാഴ്ത്തി കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മരണം

കോഴിക്കോട്: കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ കുളായിപ്പൊയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) എന്നിവരാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന വഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്ബളം ഭാഗത്ത് കൈതേരിമുക്കില്‍ താഴെ ഭാഗത്താണ്

ഇത് മേമുണ്ട സ്കൂളിൻ്റെ കൂടി വിജയം; കോഴിക്കോട് റവന്യൂ ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി തോടന്നൂർ ഉപജില്ല

വടകര: കോഴിക്കോട് റവന്യൂജില്ല അണ്ടർ 17 പെൺകുട്ടികളുടെ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തോടന്നൂർ ഉപജില്ല ചാമ്പ്യന്മാർ. ആദ്യ മത്സരത്തിൽ കുന്നുമ്മൽ ഉപജില്ലയെയും സെമിയിൽ കോഴിക്കോട് റൂറലിനെയും പരാജയപ്പെടുത്തിയാണ് തോടന്നൂർ ഫൈനലിൽ എത്തിയത്. ഫൈനലിൽ ആവേശകരമായ മത്സരത്തിൽ കുന്നമംഗലം സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് തോടന്നൂർ ഉപജില്ല ടീം ചാമ്പ്യന്മാരായത്. ഈ ടീമിലെ മുഴുവൻ കളിക്കാരും മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികളാണ്.

ചോറോട് ചേന്ദമംഗലം ചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു

ചോറോട്: ചേന്ദമംഗലംചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ (മസ്കറ്റ്), സതി, ഗീത, രാജീവൻ (മസ്കറ്റ്), അനിത. മരുമക്കൾ:രാജൻ (റിട്ട. റെയിൽവേ, കൈനാട്ടി), പരേതനായ ബാബു (നാദാപുരം റോഡ്), രവി (കണ്ണൂക്കര), ഉഷ, ശ്രീന. Summary: Chengotukuniyil Kalyani Passed away in Chendamangalam at Chorodu

error: Content is protected !!