പല തവണകളിലായി ഉപദ്രവം; പേരാമ്പ്രയിൽ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന്‍ റിമാന്‍ഡില്‍

പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്കാരനെ റിമാന്‍ഡ് ചെയ്തു. എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ള (60)യാണ് റിമാന്‍ഡ് ചെയ്തത്. പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉപദ്രവിച്ച വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡിന്റെ സഹായത്തോടെ

ചുറ്റിലും പ്രിയപ്പെട്ടവര്‍, നിറഞ്ഞ ചിരി; ആയഞ്ചേരി മംഗലാട്ടെ കണ്ണനും നാരായണിയ്ക്കും വയോജനദിനത്തില്‍ സ്‌നേഹാദരം

ആയഞ്ചേരി: അയല്‍പക്കകാരും സുഹൃത്തുക്കളും ചുറ്റിലും ചേര്‍ന്നുനിന്നു, ചുറ്റിലും ചിരികള്‍….എല്ലാവരെയും നോക്കി കണ്ണനും നാരായണിയും നിറഞ്ഞു ചിരിച്ചു. അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായുള്ള ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു ആയഞ്ചേരി മംഗലാട് നിന്നും ഈ ഹൃദ്യമായ കാഴ്ച. 13-ാം വാർഡ് മെമ്പർ എ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം നാല് മണിയോടെ ദമ്പതിമാരായ തിയ്യർ കുന്നത്ത് കണ്ണനെയും, നാരായണിയെയും വീട്ടിലെത്തി ആദരിച്ചത്‌. തുടര്‍ന്ന്

വൃക്കരോഗത്തെ നേരത്തെ തിരിച്ചറിയാം പ്രതിരോധിക്കാം; വടകരയില്‍ ‘വൃക്കക്കൊരു തണല്‍ 2024’ മെഡിക്കൽ എക്സ്​പോയുമായി തണല്‍

വടകര: ഭക്ഷണത്തിലെയും ജീവിതരീതിയിലെയും മാറ്റങ്ങള്‍ കാരണം ഇക്കാലത്ത് ചെറുപ്പക്കാരിലും വൃക്കരോഗം വര്‍ധിച്ചു വരികയാണ്. വൃക്കരോഗങ്ങള്‍ പലപ്പോഴും നേരത്തെ പ്രകടമാകാത്തതിനാല്‍ രോഗം അതിന്റെ അവസാന ഘടത്തില്‍ എത്തുമ്പോഴാണ് സ്ഥിരീകരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം സ്ഥിരീകരിക്കുന്നതോടെ രോഗികള്‍ അമിതമായ ഉത്കണ്ഠിലേക്കും വിഷാദരോഗത്തിലേക്കും വഴിമാറാറുണ്ട്. നാട്ടില്‍ വൃക്കരോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വടകരയില്‍ മെഡിക്കല്‍ എക്‌സ്‌പോ സംഘടിപ്പിക്കുകയാണ് തണല്‍. ഒക്ടോബര്‍ 3,4,5 തീയതികളിലായി

ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക; മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോഴിക്കോട്‌: ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ രാജേന്ദ്രൻ അറിയിച്ചു. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റേയും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടേയും അതിഥി തൊഴിലാളികളുടേയും രക്തപരിശോധന, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ

നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; വിശദമായി നോക്കാം

നാദാപുരം: താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നിഷ്യൻ കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 5ന് 2.30ന് താലൂക്ക് ആശുപത്രിയിൽ നടക്കുന്നതായിരിക്കും. നാദാപുരം താലൂക്ക് ആശുപത്രിയിൽ പുരുഷ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 5ന് 3.30ന് ആശുപത്രിയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 04962552480. Description: various Vacancies in Nadapuram Taluk Hospital;

നാദാപുരത്ത്‌ ഓഫീസിൽകയറി അഭിഭാഷകനെ അക്രമിച്ച സംഭവം; അഭിഭാഷകർക്കെതിരായ അക്രമണങ്ങള്‍ക്കെതിരെ നിയമനിർമാണം വേണമെന്ന് വടകര ബാര്‍ അസോസിയേഷന്‍

നാദാപുരം: ജനാധിപത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും, അഭിഭാഷകനും നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വടകര ഗാന്ധി പ്രതിമയ്ക്ക് സമീപത്ത്‌ ഇന്നലെ വടകര ബാർ അസോസിയേഷൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഭിഭാഷകർക്കെതിരെ ഉയർന്നുവരുന്ന ഇത്തരം ആക്രമങ്ങൾക്കെതിരെ സമഗ്രമായ നിയമനിർമാണം വേണമെന്ന് പ്രതിഷേധത്തിൽ വടകര ബാർ അസോസിയേഷൻ അംഗങ്ങള്‍

മണിയൂർ കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു

മണിയൂർ: കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ കാഞ്ചന. മക്കൾ: സുജന, സുജീഷ്, സുജേഷ്. മരുമക്കൾ: രഞ്ജിത്ത് ബാബു (കൈനാട്ടി), അനുഷ, സുകന്യ. സഹോദരങ്ങൾ: ഭാസ്കരൻ, അശോകൻ (നടക്കുതാഴെ സർവീസ് സഹകരണ ബാങ്ക്), പുഷ്പ (നടുവയൽ), രതി (ഇരിങ്ങൽ). സംസ്കാരം ഇന്നു രാത്രി കരുവഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും Summary: Puliyullathil meethal

“റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കും”; വടകരയിൽ നടന്ന പട്ടയമേളയിൽ വിതരണം ചെയ്തത് 469 പട്ടയങ്ങൾ

വടകര: വടകരയിൽ നടന്ന പട്ടയമേളയിൽവടകര, കൊയിലാണ്ടി താലൂക്കുകളിലെ 469 പട്ടയങ്ങൾ വിതരണം ചെയ്‌തു.വടകര ടൗൺഹാളിൽ നടന്ന വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. റവന്യു വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഇ-സേവനങ്ങൾ വഴി കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ

ആവശ്യപ്പെട്ടത് 3000 കോടി രൂപ, ലഭിച്ചത് 145.60 കോടി രൂപ; ഒടുവിൽ സംസ്ഥാനത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ

ഡല്‍ഹി: ഒടുവിൽ കേരളത്തിനു പ്രളയ ധനസഹായം അനുവദിച്ച്‌ കേന്ദ്ര സർക്കാർ. 145.60 കോടിയുടെ ധന സഹായമാണ് സംസ്ഥാനത്തിന് ലഭിക്കുക. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. കേരളത്തെ കൂടാതെ ഗുജറാത്ത് (600 കോടി), മണിപ്പുർ (50 കോടി), ത്രിപുര (25 കോടി) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ച് കത്തിനശിച്ചു. കാർ ഓടിച്ചിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ കാല്‍ടെക്സിലെ ചേംബർ ഹാളിന് മുൻവശം വെച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാലു മണിക്കായിരുന്നു അപകടം നടന്നത്. കക്കാട് കോർജാൻ സ്കൂളിനടുത്തുള്ള സർവീസ് സെൻ്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡില്‍ നിന്നും കാറിൻ്റെ ബോണറ്റിനുള്ളില്‍ പുക ഉയരാൻ തുടങ്ങിയത്. ഉടൻ സർവീസ്

error: Content is protected !!