വരുന്ന അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോട്‌ കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കോഴിക്കോട്: ഇന്ന് മുതല്‍ ഒക്ടോബര്‍ ആറ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്‌ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്‌. ഇടിമിന്നല്‍ സാധ്യതയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്‌. നാളെ പത്തനംതിട്ട,

ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി; പരാതിയുമായി നാട്ടുകാര്‍, നാദാപുരത്ത് ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

നാദാപുരം: ശുചിമുറി മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് നാദാപുരത്തെ ഹോട്ടലിനെതിരെ നടപടി. കസ്തൂരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫുഡ്പാര്‍ക്ക് എന്ന ഹോട്ടലിനെതിരെയാണ് നാദാപുരം പഞ്ചായത്ത് ആരോഗ്യവിഭാഗവും പോലീസും നടപടിയെടുത്തത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ഹോട്ടലിന് സമീപത്തെ ഓടയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഓട പരിശോധിക്കുകയായിരുന്നു. ഓടയില്‍ ഹോട്ടലിലെ ശുചിമുറി മാലിന്യം തള്ളുന്നതായി കണ്ടതോടെ നാട്ടുകാര്‍

സംഗീതകച്ചേരിക്കൊപ്പം ലളിതാസഹസ്രനാമാർച്ചനയും വിശേഷാൽ പൂജകളും; നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി വടകരയിലെ ക്ഷേത്രങ്ങൾ, ഇത്തവണ വിപുലമായ പരിപാടികള്‍

വടകര: ഭക്തിഗാനസുധയും വിശേഷാല്‍ പുജകളുമടക്കം നവരാത്രി ആഘോഷങ്ങള്‍ക്ക് വടകരയില്‍ ഇത്തവണ വിപുലമായ പരിപാടികള്‍. ലോകനാര്‍കാവ്, ഭഗവതി കോട്ടക്കല്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷങ്ങളുടെ അവസാനഘട്ട ഒരുക്കത്തിലേക്ക് കടക്കുകയാണ്. നാളെ മുതലാണ് നവരാത്രി ആരംഭിക്കുന്നത്. വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ മൂന്നുമുതൽ 13 വരെ നവരാത്രി ഉത്സവം നടക്കും. എല്ലാദിവസവും വൈകീട്ട് 5.30 മുതൽ ആറുവരെ ലളിതാസഹസ്രനാമാർച്ചനയുണ്ടാകും.

വടകര അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു

വടകര: അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: ഷിജു (വി.കെ ലോട്ടറി) സവിത. മരുമക്കൾ: ചന്ദ്രൻ, രമ്യ. സഹോദരങ്ങൾ: നാരായണി, ശ്രീധരൻ. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ 5 ശനിയാഴ്ച. Description: vadakara adakkatheru kuttiyil Balakrishnan passed away

മേപ്പയൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം

മേപ്പയൂർ: ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, ഫിസിക്സ് (സീനിയർ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ഒക്ടോബര്‍ 3ന് വ്യാഴം 11 മണിക്ക് വിഎച്ച്എസ്ഇ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്. Description: Teacher Recruitment in Meppayur Govt. Vocational Higher Secondary School

തായ്‌ലാന്‍ഡില്‍ വാട്ടര്‍ റൈഡിനിടെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിനി മരിച്ചു

തലശ്ശേരി: തായ്‌ലാന്റിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിനി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്ംബര്‍ നാലിനായിരുന്നു കുടുംബത്തിനൊപ്പം ബാങ്കോക്കിലെ സന്ദര്‍ശത്തിനിടെ അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്. സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും

പല തവണകളിലായി ഉപദ്രവം; പേരാമ്പ്രയിൽ പതിനൊന്നു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന്‍ റിമാന്‍ഡില്‍

പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്കാരനെ റിമാന്‍ഡ് ചെയ്തു. എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ള (60)യാണ് റിമാന്‍ഡ് ചെയ്തത്. പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉപദ്രവിച്ച വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡിന്റെ സഹായത്തോടെ

ചുറ്റിലും പ്രിയപ്പെട്ടവര്‍, നിറഞ്ഞ ചിരി; ആയഞ്ചേരി മംഗലാട്ടെ കണ്ണനും നാരായണിയ്ക്കും വയോജനദിനത്തില്‍ സ്‌നേഹാദരം

ആയഞ്ചേരി: അയല്‍പക്കകാരും സുഹൃത്തുക്കളും ചുറ്റിലും ചേര്‍ന്നുനിന്നു, ചുറ്റിലും ചിരികള്‍….എല്ലാവരെയും നോക്കി കണ്ണനും നാരായണിയും നിറഞ്ഞു ചിരിച്ചു. അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായുള്ള ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു ആയഞ്ചേരി മംഗലാട് നിന്നും ഈ ഹൃദ്യമായ കാഴ്ച. 13-ാം വാർഡ് മെമ്പർ എ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം നാല് മണിയോടെ ദമ്പതിമാരായ തിയ്യർ കുന്നത്ത് കണ്ണനെയും, നാരായണിയെയും വീട്ടിലെത്തി ആദരിച്ചത്‌. തുടര്‍ന്ന്

വൃക്കരോഗത്തെ നേരത്തെ തിരിച്ചറിയാം പ്രതിരോധിക്കാം; വടകരയില്‍ ‘വൃക്കക്കൊരു തണല്‍ 2024’ മെഡിക്കൽ എക്സ്​പോയുമായി തണല്‍

വടകര: ഭക്ഷണത്തിലെയും ജീവിതരീതിയിലെയും മാറ്റങ്ങള്‍ കാരണം ഇക്കാലത്ത് ചെറുപ്പക്കാരിലും വൃക്കരോഗം വര്‍ധിച്ചു വരികയാണ്. വൃക്കരോഗങ്ങള്‍ പലപ്പോഴും നേരത്തെ പ്രകടമാകാത്തതിനാല്‍ രോഗം അതിന്റെ അവസാന ഘടത്തില്‍ എത്തുമ്പോഴാണ് സ്ഥിരീകരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം സ്ഥിരീകരിക്കുന്നതോടെ രോഗികള്‍ അമിതമായ ഉത്കണ്ഠിലേക്കും വിഷാദരോഗത്തിലേക്കും വഴിമാറാറുണ്ട്. നാട്ടില്‍ വൃക്കരോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വടകരയില്‍ മെഡിക്കല്‍ എക്‌സ്‌പോ സംഘടിപ്പിക്കുകയാണ് തണല്‍. ഒക്ടോബര്‍ 3,4,5 തീയതികളിലായി

ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക; മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോഴിക്കോട്‌: ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ രാജേന്ദ്രൻ അറിയിച്ചു. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റേയും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടേയും അതിഥി തൊഴിലാളികളുടേയും രക്തപരിശോധന, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ

error: Content is protected !!