മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക, നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക’; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം ചോമ്പാൽ ലോക്കൽ സമ്മേളനം

ചോമ്പാൽ: സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് ചോമ്പാൽ ലോക്കൽ സമ്മേളനത്തോടെയാണ് ഒഞ്ചിയത്തെ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്‌. കോവുക്കൽ കടവിൽ ഇ.എം ദയാനന്ദൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനിഷ് ഉദ്ഘടനം ചെയ്തു. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുകയും, മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള റെയിൽവേ നിലപാട്

ചേമഞ്ചേരി തിരുവങ്ങൂരില്‍ ചരക്ക് ലോറി താഴ്ന്നു; വന്‍ ഗതാഗതക്കുരുക്ക്

ചേമഞ്ചേരി: തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപം ലോറി താഴ്ന്ന്‌ ഗതാഗത തടസ്സം. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സര്‍വ്വീസ് റോഡില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് ചരിഞ്ഞത്. ദേശീയപാതയില്‍ പണി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് ലോറിയുടെ പിറകിലത്തെ ടയര്‍ താഴ്ന്നിരിക്കുകയാണ്. കോഴിക്കോട് ഭാഗത്തേയ്ക്ക് നിലവില്‍ വലിയ ബ്ലോക്കാണുള്ളത്. ലോറി ഉയര്‍ത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും

ഇരിങ്ങല്‍ മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു

ഇരിങ്ങല്‍: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: അനീഷ്. അമ്മ: ചന്ദ്രി, അച്ഛൻ: പരേതനായ കണാരൻ. മകൾ: സ്നിഗ്ദ. സഹോദരങ്ങൾ: റീന, സീന, റിലേഷ്. Description: Iringal madathil kandiyil Sheeba passed away

അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട്‌ ഓവർ ബ്രിഡ്ജ്‌ നിർമിക്കുക, കളരി അക്കാദമി പദ്ധതി യാഥാര്‍ത്ഥ്യമാക്കുക; വടകരയുടെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങള്‍

വടകര: സി.പി.ഐ.എം വടകര ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് പുതുപ്പണം സൗത്ത്, നടക്കുതാഴ നോര്‍ത്ത് സമ്മേളനങ്ങളോടെയാണ് ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ജനങ്ങൾക്കുണ്ടാവുന്ന യാത്രാ ദുരിതത്തിന് പരിഹാരമായി അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട്‌ ഓവർ ബ്രിഡ്ജ്‌ നിർമ്മിക്കണമെന്ന് പുതുപ്പണം സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അരവിന്ദഘോഷ് റോഡ് എം നാരായണി നഗറിൽ

മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു

വടകര: മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.കെ ചാത്തു. പ്രശസ്ത ചിത്രകാരൻ പരേതനായ മധു മടപ്പള്ളിയുടെ അമ്മയാണ്‌. മക്കൾ: രാധ പി.പി (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ജീവനക്കാരി), പ്രേമി (കാരാൽ തെരു), ഗീത (അംഗൻവാടി വർക്കർ). മരുമക്കൾ: പരേതനായ ബാലൻ (മടപ്പള്ളി) ജോളി എം.സുധൻ (ചിത്രകാരി, റിട്ട: ടീച്ചർ), പരേതനായ

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

നാദാപുരം: തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്ന് മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 17 പേരെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ

കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ചത് അരിക്കുളം കാരയാട് സ്വദേശി

കൊല്ലം: കൊല്ലത്ത് ഇന്ന് രാത്രി ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അരിക്കുളം കാരയാട് സ്വദേശിയായ താമരശ്ശേരി മീത്തല്‍ ബാലന്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി 7.15ന് നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ബാലന്‍ മരണപ്പെട്ടത്. കൊല്ലത്ത് നിന്ന് അല്പം മാറി ആനക്കുളത്തേക്ക് പോകുന്ന ഭാഗത്ത് റെയില്‍വേ ട്രാക്കിനരികിലാണ് മൃതദേഹം കണ്ടത്. ഭാര്യ: നിഷ (അരിക്കുളം രണ്ടാം

തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

നാദാപുരം: തൂണേരിയില്‍ ഡിവൈഎഫ് പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. ഷിബിൻ്റെ പിതാവ് ഭാസ്ക്കരൻ, പ്രോസിക്യൂഷൻ, ആക്രമണത്തിൽ പരുക്കേറ്റവർ എന്നിവരാണ് പ്രതികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്. തെളിവുകൾ പരിശോധിക്കാതെയും പരിഗണിക്കാതെയുമുള്ളതാണ് വിചാരണക്കോടതിയുടെ ഉത്തരവ് എന്നാണ് ഹർജിക്കാരുടെ വാദം. എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അ‍‍ഡീഷനല്‍ സെഷന്‍സ്

പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം

വടകര: പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈ സ്‌ക്കൂള്‍ വിഭാഗത്തിൽ ഗണിത ശാസ്ത്രം വിഷയത്തിലാണ് നിയമനം നടത്തുന്നത്. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 7ന് രാവലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Recruitment of Teachers in puthuppanam JNM Govt. Higher Secondary School    

പുതിയ കോച്ചുകൾ ഇല്ല, പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു; വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് സി.പി.ഐ

വടകര: റെയിൽവേ സ്റ്റേഷനിൽ വർദ്ധിപ്പിച്ച പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി റെയിൽവേ അധികൃതരോട് ആവശ്യപെട്ടു. ജനങ്ങൾക്ക് അനുകൂലമായ ഒരു നിലപാട് റെയിൽവേ ഒരു കാര്യത്തിലും സ്വീകരിക്കുന്നില്ല. മലബാറിലെ ജനങ്ങളുടെ യാത്രയ്ക്ക്‌ പുതിയ വണ്ടികൾ അനുവദിക്കുന്നില്ല, പുതിയ കോച്ചുകൾ ഇല്ല, കോവിഡ് കാലത്ത് പിൻവലിച്ച സൗജന്യ നിരക്കുകൾ ഒന്നും പുനസ്ഥാപിക്കുന്നില്ല. എന്നാൽ പാർക്കിംഗ്

error: Content is protected !!