എംടിയുടെ വീട്ടില്‍ മോഷണം തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓരോ ആഭരണങ്ങളായി എടുത്തു, ഒടുവില്‍ കുടുങ്ങി; വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്‌: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത്‌ വട്ടോളി സ്വദേശി പ്രകാശന്‍ (44) എന്നിവരെയാണു നടക്കാവ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എം.ടിയുടെ വീട്ടിലെ ജോലിക്കാരിയാണു ശാന്ത. അവരുടെ അടുത്ത ബന്ധുവാണു പ്രകാശന്‍. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍,

കൊയിലാണ്ടി ആനക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കണ്ണൂരില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ടാറ്റ് പഞ്ച് ഇവിയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ആയതിനാല്‍ കട നേരത്തെ പൂട്ടിയിരുന്നു. അതിനാലാണ്

നാദാപുരത്ത് സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം മുറിഞ്ഞുവീണ് അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

നാദാപുരം: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണ് അപകടം. ചേലക്കാട് പൂശാരി മുക്കിലാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കെ.എൽ 18 എം 151എസ് നമ്പർ ടവേര കാറിനു മുകളിലാണ് മരം വീണത്. മരക്കൊമ്പ് കാറിനു മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഒടുവിൽ വിവാദ നായകനെതിരെ നടപടി; എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ സർക്കാരിൻ്റെ നടപടിയെത്തി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു. അജിത് കുമാർ ആര്‍എസ്എസ്

എടച്ചേരി നോർത്ത് വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു

എടച്ചേരി: എടച്ചേരി നോർത്തിലെ വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അവസാന വർഷ ബി.എസ്.സി ബോട്ടണി വിദ്യാർത്ഥിനിയാണ്. അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ യായിരുന്നു മരണം സംഭവിച്ചത്. വള്ളിൽ വിനോദ് കുമാറിൻ്റെയും അജിതയുടെയും മകണ്ടാണ്. സഹോദരി: ആര്യ. ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക്

റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കുന്നതിനിടെ താമരശ്ശേരി അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു; തലകുത്തനെ മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരെ രക്ഷിച്ചത് ഏറെ പണിപ്പെട്ട്

താമരശ്ശേരി: താമരശ്ശേരി ചുരത്തിന് സമീപം അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. റോഡിലെ കുഴികൾ കാരണം ഓരം ചേർന്ന് പോയ കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. കാറില്‍ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. വയനാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന മേല്‍മുറി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തോട്ടിലേക്ക് മറിഞ്ഞ

മണിയൂർ കുന്നത്ത്കര എം.എൽ.പി സ്കൂളിൽ ടീച്ചർ ഒഴിവ്

മണിയൂർ: കുന്നത്ത്കര എം.ൽ.പി സ്കൂളിൽ അറബിക് ടീച്ചർ ഒഴിവ്. യോ​ഗ്യത:- അഫ്സലുൽ ഉലുമ, കെ ടെറ്റ് (2019ന് ശേഷം അഫ്സലുൽ ഉലുമ കഴിഞ്ഞവർക്ക് കെ-ടെറ്റ്, ഡി ലെഡ് യോഗ്യത കൂടെ വേണം ) താല്പര്യമുള്ളവർ 9447425500 നമ്പറിൽ ബന്ധപ്പെടുക

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി മാറാനൊരുങ്ങി ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത്; വൊളന്റിയർ ശില്പശാല നടന്നു

പെരുവണ്ണാമൂഴി : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്താക്കി മാറ്റാൻ പദ്ധതി. ഇതിന്റെ ഭാ​ഗമായി 15 വാർഡിലെയും വൊളന്റിയർമാർക്ക് പരിശീലനം നൽകി. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തും സേവാസ് പദ്ധതിയും ചേർന്നാണ് ഡിജി കേരളയുടെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. [md1] സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങളെയും അടിസ്ഥാന

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാർ മുന്നിൽ ഉണ്ടാകും; സി.പി.ഐ വടകര മണ്ഡലം കേഡേർസ് ക്യാമ്പ് നടന്നു

വടകര : ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാർ മുന്നിൽ ഉണ്ടാകുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ സഘ പരിവാർ ശക്തികൾക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് ഇടതുപക്ഷം ഉൾപെടെയുള്ള ജനാധിപത്യ മതനിരപേക്ഷ ചേരിയുടെ ഐക്യത്തിന്റ അടിസ്ഥാനത്തിലാണ്. ഇന്ത്യ മുന്നണി ദേശീയ അടിസ്ഥാനത്തിൽ

എം ടി വാസുദേവൻ നായരുടെ വീട്ടിലെ സ്വർണം മോഷണംപോയ സംഭവം ; പാചകക്കാരിയും ബന്ധുവും അറസ്റ്റിൽ, പ്രതികൾ പിടിയിലായത് 24 മണിക്കൂറുകൾക്കുള്ളിൽ

കോഴിക്കോട്: കൊട്ടാരം റോഡിലെ എം ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച പ്രതികളെ പിടികൂടി. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ടി.കെ അഷ്റഫ്ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്. വീടിന്റെ ലോക്ക്

error: Content is protected !!