സംസ്ഥാന സ്കൂൾ കലോത്സവം, മത്സരങ്ങൾ ഇനി കൂടുതൽ കടുപ്പമാകും; മത്സര ഇനങ്ങളിലേക്ക് പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ കൂടി ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5 കലാരൂപങ്ങളാണ് മത്സര ഇനമായി പുതുതായി ഉൾപ്പെടുത്തിയത്. ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ

കെ കെ രാഘവൻ സ്മാരക പുരസ്കാരം ജി സുധാകരന്; സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പുരസ്ക്കാരം സമ്മാനിച്ചു

വടകര: വടകര മുൻസിപ്പൽ ചെയർമാനും പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ കെ രാഘവന്റെ സ്മരണക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ ആറാമത് പുരസ്‌കാരം വിതരണം ചെയ്തു. മുൻ മന്ത്രി ജി സുധാകരനാണ് ഈ വർഷത്തെ പുരസ്ക്കാരം. സാഹിത്യകാരൻ കൽപ്പറ്റ നാരായണനിൽ നിന്ന് ജി സുധാകരൻ പുരസ്ക്കാരം ഏറ്റുവാങ്ങി. കെ കെ രാഘവൻ അനുസ്മരണ സമ്മേളനം ഡോ. വർഗീസ്

കെൽട്രോണിൽ പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു; വിശദമായി അറിയാം

കോഴിക്കോട്: കെൽട്രോണിൽ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. മാധ്യമ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്ന വിധം ജേണലിസത്തിലെ ഏറ്റവും നൂതനമായ കാര്യങ്ങൾ, പ്രിന്റ് -ടെലിവിഷൻ- മൾട്ടിമീഡിയ ജേണലിസം, വാർത്താ അവതരണം, ന്യൂസ് റിപ്പോർട്ടിങ്ങ്, ആങ്കറിങ്ങ്, വീഡിയോ എഡിറ്റിംഗ്, വീഡിയോഗ്രഫി, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സഹായത്താലുള്ള മാധ്യമപ്രവർത്തനം തുടങ്ങിയവയിൽ പരിശീലനം നൽകുന്നതാണ് പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ

മാഹി പൂഴിത്തലയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിച്ച് അപകടം; പാലോളിപ്പാലം സ്വദേശിയായ യുവാവ് മരിച്ചു

വടകര: മാഹിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പുതുപ്പണം സ്വദേശിയായ യുവാവ് മരിച്ചു. പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിൽ കിഴക്കേ മങ്കുഴിയിൽ അശ്വന്ത് (കണ്ണൻ-23) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ മാഹി പൂഴിത്തല ഫിഷറീസ് ഓഫീസിന് മുൻഭാഗത്താണ് അപകടം നടന്നത്. അശ്വന്ത് ഓടിച്ച മീൻ ലോറിയും എതിരെ നിന്നും വന്ന പാർസൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാൽപ്പയിൽ

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന്റെ ചിത്രം ഫോണിലെടുത്ത് അയ്ക്കൂ; പണം കിട്ടും

കോഴിക്കോട് : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കാൻ ശുചിത്വമിഷൻ പൊതുജനങ്ങൾക്കായി വാട്സാപ് സംവിധാനം ഏർപ്പെടുത്തി. മാലിന്യം വലിച്ചെറിയൽ, മാലിന്യം കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ ഫോട്ടോ എടുത്ത് 9446700800 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യാനാണ് ശുചിത്വമിഷൻ അറിയിച്ചിരിക്കുന്നത്. ഇത്തരം പരാതികളിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുമെന്നു മാത്രമല്ല, തെളിവു

നാടിനെ നടുക്കിയ തിരുവമ്പാടിയിലെ ബസ് അപകടത്തിൽ മരണം രണ്ടായി; മരിച്ചത് മുൻ സീറ്റിലിരുന്ന യാത്രക്കാർ, ബസ് പുഴയിലേക്ക് പതിച്ചത് തലകീഴായി

കോടഞ്ചേരി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ബസ്സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ഓമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി ആണ് . രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്ത്രീയാണ് മരിച്ചത്. തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ ഇരുപതോളം പേർ ചികിത്സയിലാണ്. ആരെങ്കിലും വെള്ളത്തിൽ മുങ്ങിയോയെന്ന്

തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കോടഞ്ചേരി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍ കാളിയാമ്പുഴ പുഴയിലേയക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

‘കുഴികളില്‍ വീണ് നിരന്തരം അപകടം’; വടകര തെരുവത്ത് ഹൈവേയില്‍ ചെളിക്കുഴിയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍

വടകര: ദേശീയപാതയില്‍ കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികാരികളും വാഗാഡ് കമ്പനിയും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് തെരുവത്ത് ഹൈവേയില്‍ എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം രണ്ട് മണി വരെ നീണ്ടു. പ്രതിഷേധം ശക്തമായതോടെ വാഗാഡ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി റോഡിലെ വലിയ കുഴികള്‍ എംസാന്റ് ഉപയോഗിച്ച് മൂടി. വരും

തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ 22 മുതൽ സ്വ​കാ​ര്യ ബസ് സമരം

കണ്ണൂർ: തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ ഒക്ടോബര്‍ 22 മുതല്‍ സ്വ​കാ​ര്യ ബസ് സമരം. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ അന്നേ ദിവസം മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന്‌ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീരുമാനം. കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ

error: Content is protected !!