കൊയിലാണ്ടി കൊല്ലത്ത്‌ ട്രെയിന്‍തട്ടി കൊടക്കാട്ടുംമുറി സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിന്‍തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.

മയക്കുമരുന്ന് കൈവശം വച്ച കേസ്; കോഴിക്കോട് സ്വദേശിയായ പ്രതിക്ക് 13 വര്‍ഷം കഠിനതടവ് വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി

വടകര: മയക്കുമരുന്ന് കൈവശം വച്ച കേസില്‍ കോഴിക്കോട് സ്വദേശിയായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി. കൊളത്തറ കുണ്ടായിത്തോട് നന്തുണിപാടം കുന്നത്തുപറമ്പില്‍ സല്‍മാന്‍ ഫാരിസിനെയാണ്(26) കോടതി ശിക്ഷിച്ചത്. 13 വര്‍ഷം കഠിനതടവും 1,20,000 രൂപയുമാണ് പിഴ അടക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.

ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം

ഇരിങ്ങണ്ണൂര്‍: ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍ അധ്യാപക ഒഴിവാണുള്ളത്. അഭിമുഖം ഒക്ടോബര്‍ 14ന് രാവിലെ 10മണിക്ക് സ്‌ക്കൂളില്‍ നടക്കുന്നതായിരിക്കും. Description: Teacher Recruitment in Iringannur Higher Secondary School

പരിചയപ്പെട്ടവരാരും ഒരിക്കലും മറക്കാത്ത മുഖം, വടകരയിലെ ഡ്രൈവർമാരുടെ പ്രിയപ്പെട്ട കണ്ണൻ; വാഹനാപകടത്തിൽ മരിച്ച അശ്വന്തിന്റെ ഓർമ്മയിൽ വിതുമ്പി സുഹൃത്തുക്കൾ

വടകര: കണ്ണൻ പോയെന്ന് ഇത് വരെ വിശ്വസിക്കാനായിട്ടില്ല. കണ്ണനെ പരിചയപ്പെട്ട ആൾക്കാർക്ക് ഒരിക്കലും മറക്കാനാകില്ല. വാഹനാപകടത്തിൽ മരിച്ച അശ്വന്തിനെ കുറിച്ച് പറയുമ്പോൾ സുഹൃത്ത് അതുലിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അശ്വന്തെന്ന് പറഞ്ഞാൽ സ്കൂളിൽ കൂടെ പഠിച്ചവർക്ക് മാത്രമെ അറിയാനാകൂ, കണ്ണെനെന്ന് പറഞ്ഞാൽ നാട്ടിലും വടകരയിലെ ഡ്രൈവർമാരുടെ ഇടയിലും സുപരിചിതനാണ്. പതിനെട്ടാം വയസ്സിൽ ലൈസൻസെടുത്ത് തൊട്ടടുത്ത ദിവസം തന്നെ

ടി വി ബാലൻ മാസ്റ്ററുടെ ഓർമ്മയിൽ നാട്; അനുസ്മരണം സംഘടിപ്പിച്ചു

വടകര: സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും ചോറോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി വി ബാലൻ മാസ്റ്ററുടെ ഓർമ്മയിൽ നാട്. ഏകതാര മീഡിയ നേതൃത്വത്തിൽ ടി വി ബാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. സഹൃദയ റസിഡൻസ് ഹാളിൽ വി ടി മുരളി ഉദ്ഘാടനം ചെയ്തു. ടി കെ വിജയരാഘവൻ, ടി രാജൻ, എം എം സോമശേഖരൻ, അനിൽ ആയഞ്ചേരി,

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ ഈടാക്കുമെന്ന് എംവിഡി

കോഴിക്കോട്: ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. നാല് വയസു വരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസ്റ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും 135 സെൻ്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ

വടകരയിലെ കലാ സാംസ്ക്കാരിക പരിപാടികൾക്ക് ഇനി പുത്തൻ നിറം; സാംസ്ക്കാരിക ചത്വരം 19 ന് നാടിന് സമർപ്പിക്കും

വടകര: ബി എം ഹയർസെക്കൻഡറി സ്കൂളിന് സമീപം പണി പൂർത്തീകരിച്ച സാംസ്കാരിക ചത്വരം 19 ന് വൈകീട്ട് നാടിന് സമർപ്പിക്കും . ചലച്ചിത്ര അക്കാദമി വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ ഷാജി എൻ കരുൺ ഉദ്ഘാടനം നിർവഹിക്കും. വടകരയുടെ കലാ സാംസ്കാരിക രംഗത്തിന് ഉണർവേകാൻ ബി.എഡ്. സെൻററുണ്ടായിരുന്ന സ്ഥലത്താണ് സാംസ്കാരികചത്വരം ഒരുങ്ങുന്നത്. നഗരസഭ വകയിരുത്തിയ 50

‘താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ’; സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മനാഫ്

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയിൽ ചൂണ്ടികാട്ടി. ഒക്ടോബർ രണ്ടിന് പരാതി നൽകിയിട്ടും ഇതുവരെ കേസെടുത്തില്ലെന്നാണ് മനാഫിന്റെ ആരോപണം. മതസ്പർധ വളർത്തുന്ന

സംസ്ഥാന സ്കൂൾ കലോത്സവം, മത്സരങ്ങൾ ഇനി കൂടുതൽ കടുപ്പമാകും; മത്സര ഇനങ്ങളിലേക്ക് പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ കൂടി ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5 കലാരൂപങ്ങളാണ് മത്സര ഇനമായി പുതുതായി ഉൾപ്പെടുത്തിയത്. ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂൾതലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവിൽ

കെ കെ രാഘവൻ സ്മാരക പുരസ്കാരം ജി സുധാകരന്; സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പുരസ്ക്കാരം സമ്മാനിച്ചു

വടകര: വടകര മുൻസിപ്പൽ ചെയർമാനും പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ കെ രാഘവന്റെ സ്മരണക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ ആറാമത് പുരസ്‌കാരം വിതരണം ചെയ്തു. മുൻ മന്ത്രി ജി സുധാകരനാണ് ഈ വർഷത്തെ പുരസ്ക്കാരം. സാഹിത്യകാരൻ കൽപ്പറ്റ നാരായണനിൽ നിന്ന് ജി സുധാകരൻ പുരസ്ക്കാരം ഏറ്റുവാങ്ങി. കെ കെ രാഘവൻ അനുസ്മരണ സമ്മേളനം ഡോ. വർഗീസ്

error: Content is protected !!