ഒആര്‍എസ് ബോധവത്ക്കരണ ക്യാംപയിനുമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്; പ്രവര്‍ത്തനങ്ങള്‍ക്ക് വടകര സഹകരണ ആശുപത്രിയില്‍ തുടക്കം
വടകര: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വടകരയുടെ നേതൃത്വത്തിൽ നടക്കുന്ന ഒആര്‍എസ് ബോധവക്കരണ ക്യാംപയിന് വടകര സഹകരണ ആശുപത്രിയില്‍ തുടക്കമായി. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം സഞ്ചരിക്കുന്ന ഒആര്‍എസ് (ORS) ട്രക്കിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ചെയർപേഴ്സൺ നിർവഹിച്ചു. ചടങ്ങിൽ സഹകരണ ആശുപത്രി പ്രസിഡണ്ട്
ചോമ്പാല കൊളരാട് തെരുവിൽ മടപറമ്പത്ത് പച്ചടിന്റെവിടെ നാരായണി അന്തരിച്ചു
ചോമ്പാല: കൊളരാട് തെരുവിൽ മടപറമ്പത്ത് പച്ചടിന്റെവിടെ നാരായണി അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പൈതല്‍. മക്കള്‍: സരസ്വതി, രാമകൃഷ്ണന്‍ (ബിസിനസ്), രാജീവന്‍ (വടകര ഗ്രിഫി മുന്‍ ജിഎം), പരേതയായ ചന്ദ്രിക. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റ്), കവിത (സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍, നാദാപുരം ഗവ.ആശുപത്രി), സജിന, പരേതനായ ശ്രീനിവാസന്‍ (റിട്ട.ജീവനക്കാരന്‍
മണിയൂര്‍ കുറുന്തോടിയില്‍ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു
മണിയൂര്‍: കുറുന്തോടിയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല ബൈക്കിലെത്തിയ മോഷ്ടാവ് തട്ടിപ്പറിച്ചു. ചാത്തോത്ത് മീത്തല്‍ ശൈലജയുടെ മാലയാണ് നഷ്ടമായത്. ഒന്നേകാല്‍ പവനോളം വരുന്നതാണ് മാല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുറുന്തോടി വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. ഓഫീസിന് സമീപത്താണ് ശൈലജയുടെ വീട്. ഇവിടെ നിന്നും സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചെത്തിയ ഒരാള്‍
ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ വള്ളം അപകടത്തില്‍പ്പെട്ടു; വള്ളത്തിന് കേടുപാടുകള്‍
ഒഞ്ചിയം: ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് വ്യാഴാഴ്ച മീന്‍പിടിക്കാന്‍ പോയ വള്ളം അപകടത്തില്‍പ്പെട്ടു. തൊഴിലാളികള്‍ രക്ഷപ്പെട്ടു. പയ്യോളി സ്വദേശി കറുവക്കണ്ടി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പന്തളരാജന്‍ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ചോമ്പാലില്‍ നിന്ന് ഒമ്പത് നോട്ടിക്കല്‍ അകലെയാണ് അപകടം നടന്നത്. വള്ളത്തിന് ഏകദേശം 1.30 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം.
തൂണേരിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
നാദാപുരം: തൂണേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൂണേരി ബാലവാടി സ്‌റ്റോപിന് സമീപത്താണ് സംഭവം. ചാലപ്രം റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് നീങ്ങിയതോടെ കാര്‍ വലതുഭാഗത്തെ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. നാദാപുരം ഭാഗത്ത് നിന്നും പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ചിറ്റാരിപ്പറമ്പ് സ്വദേശികള്‍ സഞ്ചരിച്ച
യാത്രക്കാര്‍ക്ക് ആശ്വാസം; ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു
പയ്യോളി: ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും ബുധന്‍, വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്കുമാണ് ട്രെയിനുള്ളത്. ജൂലായ് 31
കേന്ദ്ര ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം; ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി.പി.എം
ആയഞ്ചേരി: കേന്ദ്ര ഗവണ്മെന്റിന്റെ കേരള വിരുദ്ധ ബജറ്റിനെതിരെ ആയഞ്ചേരി ടൗണിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെ.സോമൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, യൂ.വി കുമാരൻ, പി.കെ സജിത, കെ.വി ജയരാജൻ, കെ.ശശി, രജനി ടി, സുരേഷ് എൻ.കെ, രാജേഷ് പുതുശ്ശേരി, എ.കെ ഷാജി, ജിൻസി കെ.പി, രനീഷ് ടി.കെ എന്നിവർ നേതൃത്വം നൽകി. ബജറ്റുമായി
ഓളപ്പരപ്പില്‍ ആവേശത്തുഴയെറിഞ്ഞ് മത്സരാര്‍ത്ഥികള്‍; വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾക്ക് കുറ്റ്യാടി പുഴയില മീൻതുള്ളി പാറയിൽ തുടക്കം
കുറ്റ്യാടി: പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി.പി രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. പുതിയ തലമുറ സാഹസിക വിനോദസഞ്ചാരത്തിൽ വലിയ താല്പര്യം പ്രകടിപ്പിക്കുന്നതായി എംഎൽഎ പറഞ്ഞു. സാഹസിക വിനോദസഞ്ചാര രംഗത്ത് നമുക്ക് ഏറ്റവും അനുകൂലമായിട്ടുള്ളത് നമ്മുടെ
വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (26.07.2024)
ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികളുടെ വിഭാഗം – ഉണ്ട് 4) എല്ലു രോഗ വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് 8)
‘വിമാന നിരക്കിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം’; പ്രവാസികളുടെ പ്രശ്നങ്ങൾ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍ എം.പി
ന്യൂഡല്‍ഹി: പ്രവാസികളനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് വടകര എം.പി ഷാഫി പറമ്പിൽ. അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ സമയത്ത് അയ്യായിരമോ ആറായിരമോ കൊടുക്കേണ്ട ടിക്കറ്റിന് അവധിക്കാലത്ത് സ്വന്തം കുടുംബത്തെ കാണാന്‍ വരുമ്പോള്‍ അന്‍പതിനായിരത്തിന് മുകളിലാണ് ഓരോ പ്രവാസിയും നല്‍കേണ്ടി