ദേശീയപാതയിൽ വടകരയിലുണ്ടായ അപക‌ടത്തിൽ വീട്ടമ്മ മരിച്ച സംഭവം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച്എഐയുടെ വടകരയിലെ ഓഫീസ് ഉപരോധിച്ചു. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചോറോട് സ്വദേശിനി മരണപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയെതന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകർ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാസങ്ങളായി നിലനിൽക്കുന്ന വടകരയിലെ ഗതാഗത

വടകര-വില്ലാപ്പള്ളി-ചേലക്കാട് റോഡിലെ ശോചനീയാവസ്ഥയ്ക്ക് പരിഹരമാകുന്നു; പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിക്കും

വടകര: വടകര-വില്ലാപ്പള്ളി-ചേലക്കാട് റോഡിലെ ശോചനീയാവസ്ഥയ്ക്ക് പരിഹരമാകുന്നു. റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ , അക്ലോത്ത് നട, മയ്യന്നൂർ,വില്യാപ്പള്ളി ടൗണിൽ ഉൾപ്പെടെ റോഡ് തകരാറിലായി ഗതാഗതത്തിന് നേരിടുന്ന പ്രയാസം കോഴിക്കോട് നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ കുറ്റ്യാടി എം

ഓർക്കാട്ടേരി മണപ്പുറം കാളിയത്ത് ദിനേശൻ അന്തരിച്ചു

ഓർക്കാട്ടേരി: മണപ്പുറം കാളിയത്ത് ദിനേശൻ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. അച്ഛൻ : പരേതനായ മാരാംവീട്ടിൽ നാണു കുറുപ്പ് അമ്മ : മീനാക്ഷി അമ്മ ഭാര്യ: ജിഷ , മകൻ: അഭിനവ്, സഹോദരങ്ങൾ: വിമല ,ബിന്ദു (ചെന്നൈ), ബീന, മനോജൻ . സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മാരാം വീട്ടിൽ വീട്ടുവളപ്പിൽ നടക്കും.

പാരിസിൽ നടക്കുന്ന ഒളിമ്പിക്സിനെ വരവേറ്റ് ഓർക്കാട്ടേരി എൽ പി സ്കൂളും; ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു

ഓർക്കാട്ടേരി: 33 ആമത് ഒളിമ്പിക്സിനെ വരവേറ്റ് ഓർക്കാട്ടേരി എൽ പി സ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സ്കൂളിൽ വിളംബര ദീപശിഖ തെളിയിച്ചത്. വിദ്യാർത്ഥികൾ എല്ലാവരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശത്തോടു കൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.

ഏറാമല പഞ്ചായത്തിൽ കർഷകരെ ആദരിക്കുന്നു; അപേക്ഷ ക്ഷണിച്ചു

ഏറാമല: ഏറാമല ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാ​ഗമായി കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷകൾ ക്ഷണിച്ചു. മികച്ച ജൈവ കർഷകർ, വിദ്യാർത്ഥി/ വിദ്യാർത്ഥിനി കർഷകൻ, വനിത കർഷക, യുവകർഷകൻ, മുതിർന്ന കർഷകൻ , പട്ടിക ജാതി പട്ടികവർഗ്ഗ കർഷകൻ, ക്ഷീര കർഷൻ, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ അർഹതയുള്ള കർഷകർക്ക്

ആയഞ്ചേരി പഞ്ചായത്തിൽ ഭീതി പരത്തുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ ദൗത്യസംഘമെത്തി; 13 തോക്കുകളുമായി 30 പേരടങ്ങുന്ന സംഘം വേട്ടയ്ക്കിറങ്ങി

ആയഞ്ചേരി: പ‍ഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ പ്രത്യേക ദൗത്യസംഘം എത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിലെ 30 പേരടുങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ആയഞ്ചേരിയിലെത്തിയത്. 13 തോക്കുകളും വേട്ട നായ്ക്കളും ഇവരുടെ പക്കലുണ്ടെന്ന് മം​ഗലാട് വാർ​ഡം​ഗം എ സുരേന്ദ്രൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സൈനിക വിഭാ​ഗത്തിൽ നിന്ന്

ആയഞ്ചേരി മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു : മരണം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ

ആയഞ്ചേരി: മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. മംഗലാട് തേറത്ത് അഫ്നാസാണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം ദുബൈയിലെത്തിയ അഫ്നാസ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകനാണ്. ഭാര്യ : അശിദത്ത് മക്കൾ: ഹയിറ,ഹൈറിക്ക്. സഹോദരി: തസ്നിമ.

കര്‍ഷകര്‍ക്ക് സുവര്‍ണ്ണാവസരം; കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയില്‍ വാങ്ങാം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഭാരത സര്‍ക്കാര്‍ കൃഷി മന്ത്രാലയത്തിന്റെയും കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ സ്മാമിന് (SMAM) കീഴിലാണ് പുതിയതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സബ്‌സിഡി ലഭ്യമാകുന്നത്. അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി ആയിരിക്കണം. സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഈ പദ്ധതിയുടെ 2024-2025 സാമ്പത്തിക

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണോ?; കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആറുമാസത്തെ സൗജന്യ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയിൽവേ, ബാങ്കിംഗ് etc.) എഴുതാൻ ഉദ്ദേശിക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസ്സുകൾ നടത്തുന്നു. പട്ടികജാതി/ വർഗ്ഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.

കുഞ്ഞിപ്പള്ളി പരവൻ്റെ വളപ്പിൽ ശാന്ത അന്തരിച്ചു

കുഞ്ഞിപ്പള്ളി: പരവൻ്റെ വളപ്പിൽ ശാന്ത അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ് :പരേതനായ ബാലൻ മക്കൾ: കാർത്യായനി, പ്രകാശൻ, ലതിക, അജിത

error: Content is protected !!