”വേണ്ടാത്ത ഡാറ്റയ്ക്കെന്തിന് പണം നല്‍കണം?” മൊബൈല്‍ റീചാർജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം തേടി ട്രായ്; മൊബൈല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യത
വോയിസ് കോളുകള്‍, എസ്.എം.എസ് എന്നിവയ്ക്കായി വെവ്വേറെ റീചാര്‍ജ് പാക്കുകള്‍ അവതരിപ്പിക്കുന്ന എന്ന രീതിയില്‍ റീചാര്‍ജ് പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിലെ റീചാര്‍ജ് പ്ലാന്‍ പ്രകാരം മൊബൈല്‍ ഉപഭോക്താക്കള്‍ അവര്‍ ഉപയോഗിക്കാത്ത ഡാറ്റ പോലുള്ള സേവനങ്ങള്‍ക്കായി പണം നല്‍കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ്
അതി തീവ്ര പനിയും തൊലിപ്പുറത്ത് ചുവന്ന പാടുകളും ഉണ്ടോ ? ചിലപ്പോള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാവാം, പേടിക്കേണ്ടതില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം!!
മഴ ശക്തമാകുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്ത് പനി ബാധിതരും കൂടുകയാണ്. പലരും പനിയെ തുടര്‍ന്ന് ആഴ്ചകളോളം വീടുകളില്‍ വിശ്രമത്തിലാണ്. എന്നാല്‍ ചിലരാകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടിലാണ്. സത്യത്തില്‍ ആരോഗ്യപരമായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം. കാരണം വൈറല്‍ പനി, ചിക്കന്‍ഗുനിയ, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയവ മഴക്കാലത്താണ് കൂടുതലായി വ്യാപിക്കാന്‍ സാധ്യത. അത്തരത്തില്‍ മഴക്കാലത്ത്
വടകര പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു
വടകര: പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സ്മിത (നഴ്സിങ്ങ് ഓഫീസർ തലക്കുളത്തൂർ സിഎച്ച്‌സി), സുധി. മരുമക്കൾ: സജീവൻ (അത്തോളി കെഎസ്ഇഎഫ്), അഞ്ജന (വയനാട്). സഹോദരങ്ങൾ: ശാന്ത (മന്ദരത്തൂർ), കൃഷണൻ (പുത്തൂർ), നിർമ്മല (മേമുണ്ട). സഞ്ചയനം: വ്യാഴാഴ്ച.
ശക്തമായ കാറ്റും മഴയും; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു. രാവിലെ കൊയിലാണ്ടിയില്‍ നിന്നും പോയ IND-KL 07-MO 4188 എന്ന വള്ളമാണ് മറിഞ്ഞത്. ഹാര്‍ബറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് വള്ളം മറിഞ്ഞത്. വള്ളത്തില്‍ മൂന്നുപേരാണുണ്ടായിരുന്നത്. ഇവരെ മറ്റുവള്ളക്കാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളൊന്നുമില്ല. അപകടത്തില്‍പ്പെട്ട
മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ അന്തരിച്ചു
വടകര: മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ (എവറഡി ഇൻഡസ്ട്രീസ്, ചെന്നെ) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: വിജയൻ (എസ്.ഐ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), മനോജ് കുമാര്‍, വിജി (ഇരിങ്ങത്ത്), മഞ്ജുള കുമാരി (തോടന്നൂർ). മരുമക്കൾ: ശശീന്ദ്രൻ (ഇരിങ്ങത്ത്), രാജേഷ് (തോടന്നൂർ), ബീന (കോടിയേരി), ഷിൻലി (പിണറായി).
കമ്മ്യൂണിസ്റ്റ് നേതാവ് പി. കേളപ്പന്‍ നായരുടെ ഓര്‍മകള്‍ക്ക് 32 വര്‍ഷം; മൊകേരിയിൽ വിപുലമായ പരിപാടികള്‍
മൊകേരി: സ്വാതന്ത്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് ഒന്ന്, നാല് തിയ്യതികളിൽ മൊകേരിയിൽ നടക്കും. ആഗസ്റ്റ് 1 ന് രാവിലെ 7മണിക്ക് പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടക്കും. പരിപാടിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ പങ്കെടുക്കും. ആഗസ്റ്റ് 4ന് ഉച്ചയ്ക്ക്
വടകര താലൂക്കിലെ കൈത്തറി തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
വടകര: കേരള സർക്കാർ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിഖ്യത്തിൽ വടകര മേഖലയിലെ കൈത്തറി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വടകര സഹകരണ ആശുപത്രിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ബില്‍ഡിങ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി വടകര
സംസ്ഥാനത്ത് മഴ കനക്കും; കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരും. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയുള്ളതിനാലാണ് സംസ്ഥാനത്ത് മഴ
പ്രകൃതി സംരക്ഷണ ദിനാചരണം: ശുചിത്വസന്ദേശയാത്ര നടത്തി വടകര സെൻട്രൽ റോട്ടറി ക്ലബ്
വടകര: വടകര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണവും ശുചിത്വ സന്ദേശയാത്രയും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസസരത്ത് സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവർത്തകനും പരിസ്ഥിതി മിത്ര അവാർഡ് ജേതാവുമായ മണലിൽ മോഹനൻ വൃക്ഷ തൈ നട്ട് ഉത്ഘാടനം ചെയ്തു. ശുചിത്വ സന്ദേശ യാത്ര വടകരയില്‍ നിന്നാംരംഭിച്ച് മൂരാട് പാലം വരെ പോയി
ഓര്‍ക്കാട്ടേരി ആയാട്ട് കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു
ഓര്‍ക്കാട്ടേരി: ആയാട്ട് കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഫാത്തിമ, റാഷിദ, റജില, രഹ്ന, റഹ്‌മത്ത്. മരുമക്കള്‍: മുസ്തഫ, ഹമീദ് പാലേരി, ഇബ്രാഹിം, ഷബീര്‍, അന്‍സാര്‍. സഹോദരങ്ങള്‍: അമ്മദ്, സൂപ്പി, കുഞ്ഞാമി, ആയിഷ, പരേതനായ പക്രന്‍.