വളയം ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

വളയം: ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. ആവലത്ത് സജീറിന്റെ മകനാണ് മരിച്ചത്. രാവിലെ 10മണിയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് 100മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ വളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി

പേരാമ്പ്ര: ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി. മഞ്ചേരി മീത്തല്‍ വീട്ടില്‍ ഫാരിസ് അദ്‌നാന്‍ എന്ന കുട്ടിയെയാണ് കാണാതായത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം 10.30ഓടെ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. KL 18 P 4822 എന്ന

ട്രാക്കുകളില്‍ വെള്ളം; സംസ്ഥാനത്ത്‌ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി, നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ നിരവധി ട്രെയിനുകള്‍ ഭാഗികമായും നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ പ്രതിദിന എക്പ്രസ്, തൃശൂർ – ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്സ്, ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്‌സ്പ്രസ്, തൃശൂർ – ഷൊർണൂർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. മാത്രമല്ല 10 ട്രെയിനുകൾ ഭാഗികമായി

മുക്കത്ത് വാഹനാപകടം; മേപ്പയൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മേപ്പയ്യൂര്‍: മുക്കത്തുമണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം അഭിലാഷ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മേപ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകന്‍ ഷിബിന്‍ലാല്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച രാത്രി 9:30 തോടെ ആണ് സംഭവം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടത്തിന്റെ സി സി ടി

ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാണാതായ ആൾക്കായി തിരച്ചിൽ ഊര്‍ജ്ജിതം, ഉരുട്ടി പാലം അപകടാവസ്ഥയിൽ

വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിലങ്ങാട് ടൗണ്‍ പ്രദേശത്ത് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് വിവരം. ഇവിടങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞച്ചീലിയില്‍ ഭാഗത്തുള്ളവരെ പാരിഷ് ഹാളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഏതാണ്ട് നൂറോളം പേര്‍ ഈ പ്രദേശത്ത് മാത്രമായുണ്ട്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ

വയനാട് ഉരുള്‍പൊട്ടല്‍; ഇതുവരെ മരിച്ചത് 19 പേര്‍, മരിച്ചവരില്‍ മൂന്ന് കുട്ടികളും, രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് യൂണിറ്റ് സൈന്യമെത്തും, ഹെലികോപ്റ്ററുകളും വരും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. മുപ്പതിലേറെ പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. ഹാരിസണ്‍സിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; താമര​ശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, അത്യാവശ്യ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി

താമരശ്ശേരി: വയനാട് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. മാത്രമല്ല വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലര്‍ച്ചെയാണ്‌ മുണ്ടക്കൈ,

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. വിവിധഘട്ടങ്ങളിലായി നാലടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളഇല്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

കനത്ത മഴ: വടകര പുതിയ ബസ് സ്റ്റാന്റില്‍ വെള്ളം കയറി, മേപ്പയില്‍ അടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍

വടകര: കനത്ത മഴയില്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടര്‍ന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. വെള്ളം കയറിയതിനാല്‍ സ്റ്റാന്റിലേക്ക് വരാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. മാത്രമല്ല സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്ന് മാലിന്യം ഉയര്‍ന്നുവരുന്നതായും പരാതിയുണ്ട്. പാര്‍ക്ക് റോഡില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി വിവരമുണ്ട്‌. ഇന്നലെ വൈകുന്നേരം തുടങ്ങിയ

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ക്കും ഇന്ന്‌ അവധി

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടൈ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഇന്നലെ സ്‌കൂളുകള്‍ക്ക് മാത്രമായിരുന്നു അവധി

error: Content is protected !!