ദുരിതപ്പെയ്ത്ത്; ചോറോട് നിരവധി വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപാർപ്പിച്ചു
ചോറോട് : ചോറോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളം വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ നിരവധി പേരെ ബന്ധുവീടുകളിലും മറ്റും മാറ്റി പാർപ്പിച്ചു. ചോറോട് ഈസ്റ്റിലെ ബാലൻ, നാരായണി കുഞ്ഞിക്കണ്ടി, ശാന്തദർശന എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി. കുഞ്ഞിക്കണ്ണൻ കെ.എം, ബാലകൃഷ്ണൻ അർദ്ര, രാമകൃഷ്ണൻ വന്ദനം, ജാനു വി.ടി.കെ., മനോജൻ മാപ്ല കണ്ടിയിൽ, ബാലൻ
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്, മരണം 60 കടന്നു
കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. മേഖലയിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ് . നിലവിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് മുണ്ടക്കയത്ത് നിന്നും മാറാൻ നിർദേശിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി. അതീവ ഗുരുതര സാഹചര്യമെന്നാണ് റിപ്പോർട്ട്. അതേ സമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. മരണ സംഖ്യ
ചെമ്മരത്തൂർ ടൗണിലും വെള്ളക്കെട്ട്; കച്ചവട സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ, വാഹനയാത്രികരും ദുരിതത്തിൽ
ചെമ്മരത്തൂർ: വെള്ളക്കെട്ടിന്റെ ദുരിതംപേറി ചെമ്മരത്തൂർ ടൗണും. ഇന്നലെത്തെ മഴയിൽ ചെമ്മരത്തൂർ ടൗണിൽ പൂർണ്ണമായും വെള്ളം കയറി.ഇതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ടൗണിലൂടെയുള്ള വാഹനയാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴ തുടങ്ങിയാൽ ചെമ്മരത്തൂർ വെള്ളത്തിലാണ്. ഇതിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ
കുത്തിയൊലിച്ച് മലവെള്ളം, വെള്ളത്തില്‍ മുങ്ങി റോഡുകള്‍; വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്ത്, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു, നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായി വിവരം
എന്നാല്‍ വിലങ്ങാട് രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണ്. ഉരുള്‍പൊട്ടലില്‍ നിലവിലെ കണക്കുകള്‍ പ്രകാരം 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായാണ് വിവരം. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മാത്യു എന്നയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇയാള്‍ വീടിന്
വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ
വടകര :വടകര തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. തൊട്ടിൽപ്പാലം ഭാഗത്തേക്ക് ബസ് ഇല്ലാതായതോടെ നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായി. എഴുപതോളം ബസുകളാണ് സൂചനാ പണിമുടക്കിൽ പങ്കെടുത്തത്. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, കൈനാട്ടി- നാദാപുരം മേഖലയിലെ യാത്രാക്കുരുക്കിന്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍; കനത്ത മഴയില്‍ വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആളുകള്‍
തൂണേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍. കനത്ത മഴയില്‍ ആളുകള്‍ക്ക് വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. 12മണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 18 ബൂത്തുകളിലുമായി പത്ത് ശതമാനത്തില്‍ താഴെയാണ് വോട്ടിങ്ങ് നടന്നിട്ടുള്ളത്. അതിരാവിലെ വന്ന് വോട്ട് ചെയ്തവരുടെ കണക്കുകള്‍ മാത്രമാണിത്. മഴ ശക്തമായതോടെ വോട്ട് ചെയ്യാന്‍ ആളുകള്‍ക്ക് ബൂത്തിലേക്ക് വരാന്‍
പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട്; കടകൾ വെള്ളത്തിൽ, കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് അടച്ചു
പേരാമ്പ്ര: പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട് രൂക്ഷം. ഇന്ന് രാവിലെ മുതലാണ് ടൗണിൽ വെള്ളം കയറിതുടങ്ങിയത്. ഇതോടെ വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിലായി. പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപത്തെ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് അടച്ചു. വാഹനങ്ങൾ ഇതുവഴി കടന്ന് പോകുമ്പോൾ റോഡിന് ഇരുവശവുമുള്ള കടകളിലേക്ക് വെള്ളം ശക്തിയായി ഇരച്ചെത്തുന്നതിനെ തുടർന്നാണ് റോഡ് അടച്ചത്. വാഹനങ്ങൾ ബൈപ്പാസ് വഴിയാണ് ഇപ്പോൾ കടന്നു
വളയം ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
വളയം: ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. ആവലത്ത് സജീറിന്റെ മകനാണ് മരിച്ചത്. രാവിലെ 10മണിയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് 100മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ വളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി
പേരാമ്പ്ര: ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി. മഞ്ചേരി മീത്തല്‍ വീട്ടില്‍ ഫാരിസ് അദ്‌നാന്‍ എന്ന കുട്ടിയെയാണ് കാണാതായത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം 10.30ഓടെ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. KL 18 P 4822 എന്ന
ട്രാക്കുകളില്‍ വെള്ളം; സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി, നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധി ട്രെയിനുകള്‍ ഭാഗികമായും നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ പ്രതിദിന എക്പ്രസ്, തൃശൂർ – ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്സ്, ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്‌സ്പ്രസ്, തൃശൂർ – ഷൊർണൂർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. മാത്രമല്ല 10 ട്രെയിനുകൾ ഭാഗികമായി