വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ വിറങ്ങലിച്ച് കേരളം; ഇതുവരെ സ്ഥിരീകരിച്ചത് 120 മരണങ്ങൾ
മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ നൂറ് കടന്നു. 120 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെ മാത്രമാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. അപകടത്തിൽ ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം
ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന പരീക്ഷകളാണ് കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാലവർഷ കെടുതിയെ
ദുരിതപ്പെയ്ത്ത് തുടരുന്നു; ജില്ലയിൽ 47 ക്യാമ്പുകൾ തുറന്നു, വടകര താലുക്കിൽ നിന്നുമാത്രം 113 പേർ ക്യാമ്പിൽ
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കൊയിലാണ്ടി താലൂക്കിലേതുൾപ്പെടെ ആകെ 47 ക്യാമ്പുകളിലായി 550 കുടുംബങ്ങളിലെ 1,811 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുൾപ്പെടെ
കനത്തമഴ ; മുക്കാളിയിൽ വെള്ളക്കെട്ട് രൂക്ഷം
മുക്കാളി: കനത്തമഴ തുടരുന്നതിനാൽ മുക്കാളിയിൽ വെള്ളക്കെട്ട് രൂക്ഷം. സെൻഡ്രൽ മുക്കാളിയിലെ കടകൾ വെള്ളത്തിലായി. ജ്യോതി മെഡിക്കൽസ്, സമീപത്തെ സ്റ്റേഷനറി കട, ബേക്കറി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ഇതോടെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടക്കുള്ളിൽ വെള്ളം എത്തിയതിനാൽ കച്ചവടം നടത്താനാകാതെ കട പൂട്ടേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. മുക്കാളിയിലൂടെ റോഡിലൂടെയുള്ള വാഹന ഗതാഗതം ദുഷ്ക്കരമായി. സെൻഡ്രൽമുക്കാളിയിലെ റെയിൽവേ
കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർകോട്, പത്തനംതിട്ട, തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു നാളെ അവധി. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.
ദുരിതപ്പെയ്ത്ത്; വടകര നഗരസഭയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു
വടകര: നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു . കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള സൈക്ലോൺ ഷെൽട്ടർ, ജെ എൻ എം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. ക്യാമ്പ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്. മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ള 9400491865 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.
വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായത് റിട്ട. അധ്യാപകൻ മാത്യുവിനെ, അപകടം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ കാണാതായ റിട്ട. അധ്യാപകന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മഞ്ഞച്ചീലി സ്വദേശി കുളത്തിങ്കൽ മാത്യുവിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം തിരക്കാൻ മാത്യു വീടിന് പുറത്തേക്ക് ഇറങ്ങിയത്. ഉരുൾപൊട്ടിയതാണെന്ന് മനസിലായപ്പോൾ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.തുടർന്ന് സമീപത്തെ കടയിൽ കയറി നിന്നു. പൊടുന്നനെ രണ്ടാമത്തെ ഉരുൾപൊട്ടി
കനത്ത മഴ: കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല, ക്വാറി പ്രവർത്തനങ്ങള്‍ നിര്‍ത്താനും ഉത്തരവ്
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവെച്ച് ഉത്തരവായി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം
വയനാട് ഉരുൾപൊട്ടൽ ദുരന്തം; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമായിരിക്കും. മുണ്ടക്കൈയിൽ പ്രകൃതി ദുരന്തത്തിൽ അനേകംപേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഇന്നും നാളെയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും
അഴിയൂർ മൂന്നാം ഗേറ്റിലെ കോപ്പാംകണ്ടി ബാബു അന്തരിച്ചു
അഴിയൂർ: മൂന്നാം ഗേറ്റിലെ വൈഷ്ണവത്തിൽ കോപ്പാകംണ്ടി ബാബു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. അച്ഛൻ : പരേതനായ കേളപ്പൻ അമ്മ: അമ്മാളു ഭാര്യ: ഉഷ കുമാരി മകൻ : വൈഷ്ണവ് സഹോദരൻ: അശോകൻ മാഷ് സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.