വടകര നഗരസഭയിലെ അരിക്കോത്ത് വാർഡിൽ മുപ്പതോളം വീടുകളിൽ വെളളം കയറി; കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

വടകര: കനത്ത മഴയെ തുടർന്ന് നടക്കുംതാഴെ അരിക്കോത്ത് വാർഡിലെ മുപ്പതോളം വീടുകളിൽ വെള്ളം കയറി. വീടിനകത്ത് വെള്ളം കയറിയത് കൊണ്ട് മൂന്നോളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. വാർഡ് കൗൺസിലർ രാജിത പതേരിയുടെ നേതൃത്വത്തിൽ മഴക്കെടുതി അനുഭവിക്കുന്ന വീടുകൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പൊതു പ്രവർത്തകരായ ജയപ്രകാശ്, വി.എം.രാജൻ, പതേരി ശശി, സി.പി.ചന്ദ്രൻ,

മഴ കവർന്നത് സ്വപ്നങ്ങളും പ്രതീക്ഷകളും; കോഴിക്കോട് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളും രക്ഷാപ്രവർത്തനവും ചിത്രങ്ങളിലൂടെ…

കോഴിക്കോട്: സ്വപ്നങ്ങളുെ പ്രതീക്ഷകളുമാണ് മഴയെടുത്തത്, ഇനി എന്ത് എന്ന് ചോദ്യമാണ് മനസ് നിറയെ. കലി തീരാതെ മഴ പെയ്തതോടെ ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട്ടുകാർ. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമെല്ലാമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ഇപ്പോൾ നേരിടുന്നത്. വിവിധ സ്ഥലങ്ങളിലായി ഇതിനകം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ഉരുൾപ്പൊട്ടൽ വില്ലനായപ്പോൾ വിലങ്ങാട് നിന്നും കാണാതായത് രക്ഷാപ്രവർത്തനത്തിനെത്തിയ റിട്ട. അധ്യാപകനായ മഞ്ഞച്ചീലി സ്വദേശി

ചോറോട് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു

ചോറോട്: ചോറോട് ഈസ്റ്റ് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പി.കെ.കൃഷ്ണൻ (റിട്ടയേഡ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്). മക്കൾ മോളി.കെ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ) പരേതയായ ഗീത, സതി (അംഗൺവാടി വർക്കർ). മരുമക്കൾ: ശേഖരൻ, പരേതനായ ഹരിദാസൻ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ), രാജീവൻ കുട്ടോത്ത്.

വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ചെമ്പനോട പുഴയോരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

കോഴിക്കോട്: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ചെമ്പനോട പുഴയോരത്ത് യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കേസില്‍ പ്രതി ചാക്കോ(59) എന്ന കുഞ്ഞപ്പനെയാണ് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ

വടകര കീഴൽ പുത്തൂരിൽ പടവഞ്ചേരി ദേവി അമ്മ അന്തരിച്ചു

വടകര: കീഴൽ പുത്തൂരിൽ താമസിക്കും മന്തരത്തൂർ പടവഞ്ചേരി ദേവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ മാധവൻ കിടാവ്. സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, കുഞ്ഞിക്കാവ അമ്മ.

ഏറാമാല പഞ്ചായത്തിലും മഴക്കെടുതി രൂക്ഷം; പുഴയിൽ നിന്ന് വെള്ളം കയറിയതിനാൽ നടുതുരുത്തിയിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ അ​ഗ്നിരക്ഷാസേന പുറത്തെത്തിച്ചു, തട്ടോളിക്കര യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ഏറാമാല: ഏറാമല പഞ്ചായത്തിലും മഴക്കെടുതി രൂക്ഷം. മാഹിപ്പുഴയുടെ കൈവഴിയായ തുരുത്തി മുക്ക് പുഴയിൽ നിന്നും നടുത്തുരുത്തിയിലേക്ക് വെള്ളം കയറി. തുരുത്തിലുണ്ടായിരുന്ന ഒരു കുടുംബം പുറത്ത് എത്താനാകാതെ ഒറ്റപ്പെട്ടു. തുടർന്ന് പ്രസിഡണ്ട് ടി പി മിനിക തഹൽസിദാരെ വിവരമറിയിച്ചു . തഹൽൽസിദാരുടെ നിർദ്ദേശം അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് 10 അംഗ കുടുംബത്തെ പുറത്തെത്തിച്ചു.

വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ വിറങ്ങലിച്ച് കേരളം; ഇതുവരെ സ്ഥിരീകരിച്ചത് 120 മരണങ്ങൾ

മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ നൂറ് കടന്നു. 120 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെ മാത്രമാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. അപകടത്തിൽ ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം

ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന പരീക്ഷകളാണ് കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാലവർഷ കെടുതിയെ

ദുരിതപ്പെയ്ത്ത് തുടരുന്നു; ജില്ലയിൽ 47 ക്യാമ്പുകൾ തുറന്നു, വടകര താലുക്കിൽ നിന്നുമാത്രം 113 പേർ ക്യാമ്പിൽ

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കൊയിലാണ്ടി താലൂക്കിലേതുൾപ്പെടെ ആകെ 47 ക്യാമ്പുകളിലായി 550 കുടുംബങ്ങളിലെ 1,811 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുൾപ്പെടെ

കനത്തമഴ ; മുക്കാളിയിൽ വെള്ളക്കെട്ട് രൂക്ഷം

മുക്കാളി: കനത്തമഴ തുടരുന്നതിനാൽ മുക്കാളിയിൽ വെള്ളക്കെട്ട് രൂക്ഷം. സെൻഡ്രൽ മുക്കാളിയിലെ കടകൾ വെള്ളത്തിലായി. ജ്യോതി മെഡിക്കൽസ്, സമീപത്തെ സ്റ്റേഷനറി കട, ബേക്കറി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ഇതോടെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടക്കുള്ളിൽ വെള്ളം എത്തിയതിനാൽ കച്ചവടം നടത്താനാകാതെ കട പൂട്ടേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. മുക്കാളിയിലൂടെ റോഡിലൂടെയുള്ള വാഹന ​ഗതാ​ഗതം ദുഷ്ക്കരമായി. സെൻഡ്രൽമുക്കാളിയിലെ റെയിൽവേ

error: Content is protected !!